ഒളിംപിക്സില്‍ ഇന്ത്യക്ക് ഇന്ന് പ്രതീക്ഷകളുടെ സൂപ്പർ സൺഡേ; ബാഡ്മിന്‍റണിലും ഹോക്കിയിലും ബോക്സിംഗിലും മത്സരങ്ങൾ
എട്ടാം ദിനം ബോക്സിംഗിൽ നിഷാന്ത് ദേവിന്‍റെയും ഷൂട്ടിംഗില്‍ മനു ഭാക്കറുടെയും തോല്‍വിയുടെ നിരാശ മറക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
പാരീസ്: ഒളിംപിക്സിന്‍റെ ഒമ്പതാം ദിനം ഇന്ത്യക്കിന്ന് പ്രതീക്ഷകളുടെ സൂപ്പർ സൺഡേ. ഹോക്കി ക്വാർട്ടറിൽ ഇന്ത്യയുടെ പുരുഷ ടീം ബ്രിട്ടനെ നേരിടും. ബാഡ്മിന്‍റൺ സെമിയിൽ ലക്ഷ്യ സെൻ മത്സരിക്കും. ബോക്സിംഗിൽ മെഡൽ പ്രതീക്ഷയുമായി ലവ്‍ലിന ബോർഗൊഹെയ്നും ഇന്നിറങ്ങുന്നുണ്ട്.
എട്ടാം ദിനം ബോക്സിംഗിൽ നിഷാന്ത് ദേവിന്‍റെയും ഷൂട്ടിംഗില്‍ മനു ഭാക്കറുടെയും തോല്‍വിയുടെ നിരാശ മറക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഷൂട്ടിംഗിലും ഗോള്‍ഫിലും അത്‌ലറ്റിക്സിലും സെയിലിംഗിലും ഇന്ത്യക്കിന്ന് മത്സരങ്ങളുണ്ട്. ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഗോൾഫ് - പുരുഷന്മാരുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേ റൗണ്ട് 4ൽ - ശുഭാങ്കർ ശർമ്മയും ഗഗൻജീത് ഭുള്ളറും ഇന്നിറങ്ങും. ഒളിംപിക്സില്‍ ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍ ഇങ്ങനെ.
12:30 PM - ഗോൾഫ് - പുരുഷന്മാരുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേ റൗണ്ട് 4 - ശുഭാങ്കർ ശർമ്മ, ഗഗൻജീത് ഭുള്ളർ
12:30 PM - ഷൂട്ടിംഗ് - 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ പുരുഷന്മാരുടെ ക്വാൽ-സ്റ്റേജ് 1 - അനീഷ് ഭൻവാല, വിജയ്വീർ സിദ്ധു
1 PM - ഷൂട്ടിംഗ് - സ്‌കീറ്റ് വനിതാ യോഗ്യതാ ദിനം 2 - മഹേശ്വരി ചൗഹാൻ, റൈസ ധില്ലൺ
1:30 PM - ഹോക്കി - പുരുഷന്മാരുടെ ക്വാർട്ടർ ഫൈനൽ - ഇന്ത്യ vs ഗ്രേറ്റ് ബ്രിട്ടൻ
1:35 PM - അത്ലറ്റിക്സ് - വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് റൗണ്ട് 1 - പരുൾ ചൗധരി
2:30 PM - അത്ലറ്റിക്സ് - പുരുഷന്മാരുടെ ലോംഗ് ജമ്പ് യോഗ്യത - ജെസ്വിൻ ആൽഡ്രിൻ
3:02 PM - ബോക്സിംഗ് - വനിതകളുടെ 75 കിലോ ക്വാർട്ടർ ഫൈനൽ - ലോവ്ലിന ബോർഗോഹെയ്ൻ vs ലി ക്യാൻ (ചൈന)
3:30 PM - ബാഡ്മിൻ്റൺ - പുരുഷന്മാരുടെ സെമിഫൈനൽ - ലക്ഷ്യ സെൻ vs വിക്ടർ ആക്‌സെൽസൺ (ഡെൻമാർക്ക്)
3:35 PM - സെയിലിംഗ് - പുരുഷന്മാരുടെ ഡിങ്കി റേസ് 7-8 - വിഷ്ണു ശരവണൻ
4:30 PM - ഷൂട്ടിംഗ് - 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ പുരുഷന്മാരുടെ ക്വാൽ-സ്റ്റേജ് 2 - അനീഷ് ഭൻവാല, വിജയ്വീർ സിദ്ധു
6:05 PM - സെയിലിംഗ് - സ്ത്രീകളുടെ ഡിങ്കി റേസ് 7-8 - നേത്ര കുമനൻ
7 PM - ഷൂട്ടിംഗ് - സ്‌കീറ്റ് വനിതാ ഫൈനൽ - മഹേശ്വരി ചൗഹാൻ, റാസ ധില്ലൺ (യോഗ്യതയ്ക്ക് വിധേയം)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക