1-4ല്‍ നിന്ന് 6-4ലേക്ക് അവിശ്വസനീയ തിരിച്ചുവരവ്; ഗുസ്‌തിയില്‍ നിഷ ദഹിയ ക്വാര്‍ട്ടറില്‍

നിഷ ദഹിയയും സോള്‍ ഗം പാകും 2024ലെ സീനിയര്‍ ഏഷ്യന്‍ ക്വാളിഫയറില്‍ മുഖാമുഖം വന്നിരുന്നു

Paris Olympics 2024 Day 10 Wrestler Nisha Dahiya Enters Quarter finals in Womens Freestyle 68kg

പാരിസ്: പാരിസ് ഒളിംപിക്‌സിലെ വനിതാ ഗുസ്‍തിയില്‍ ഇന്ത്യക്ക് പ്രതീക്ഷ. വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്‌തിയില്‍ നിഷ ദഹിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ യുക്രൈന്‍ താരം ടെറ്റിയാന റിഷ്‌കോയ്‌ക്കെതിരെ 6-4നാണ് ദഹിയയുടെ ജയം. ഒരുവേള 1-4 എന്ന നിലയില്‍ പിന്നിലായിരുന്ന നിഷ ദഹിയ 6-4ന് അവിശ്വസനീയമായി തിരിച്ചെത്തി അടുത്ത റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. 65 കിലോ വിഭാഗത്തില്‍ യൂറോപ്യന്‍ മുന്‍ ചാമ്പ്യയാണ് ടെറ്റിയാന. ഇതേ വിഭാഗത്തില്‍ 2020ലെ ബെല്‍ഗ്രേഡ് വ്യക്തിഗത ഗുസ്തി ലോകകപ്പില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്. 

ക്വാര്‍ട്ടറില്‍ ഉത്തര കൊറിയയുടെ സോള്‍ ഗം പാകാണ് നിഷ ദഹിയക്ക് എതിരാളി. പ്രീ ക്വാര്‍ട്ടറില്‍ മൊൾഡോവയുടെ ഐറിന റിംഗാച്ചിയെ 10-6ന് തോല്‍പിച്ചാണ് സോളിന്‍റെ വരവ്. വെറും പതിനെട്ട് വയസ് മാത്രമാണ് സോള്‍ ഗം പാകിന് പ്രായം. നിഷ ദഹിയയും സോള്‍ ഗം പാകും 2024ലെ സീനിയര്‍ ഏഷ്യന്‍ ക്വാളിഫയറില്‍ മുഖാമുഖം വന്നിരുന്നു.  

Read more: ലക്ഷ്യം സഫലമായില്ല; ലക്ഷ്യ സെന്നിന് വെങ്കലം നഷ്‌ടം, വില്ലനായത് പരിക്ക്! ഇന്ത്യക്ക് വീണ്ടും നിരാശ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios