കോപ്പയിലെ കൊടുങ്കാറ്റിനുശേഷം ഒളിംപിക്സ് ഫുട്ബോളിൽ അര്‍ജന്‍റീന-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ പോരാട്ടം

ഗ്രൂപ്പില്‍ മൂന്ന് കളികളും ജയിച്ച് ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് തിയറി ഹെന്‍റി പരിശീലിപ്പിക്കുന്ന ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ആദ്യ മത്സരത്തില്‍ മൊറോക്കോയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയശേഷം തുടര്‍ ജയങ്ങളുമായാണ് ഹാവിയര്‍ മഷെറാനോ പരിശീലിപ്പിക്കുന്ന അര്‍ജന്‍റീന ക്വാര്‍ട്ടറിലെത്തിയത്.

Paris Olympics 2024: Argentina to play France in Olympic quarter-finals

പാരീസ്: ലോകകപ്പ് ഫൈനലിന്‍റെ തനിയാവര്‍ത്തനത്തിന് ഒരുങ്ങി ഒളിംപിക്സ് ഫുട്ബോളില്‍ അര്‍ജന്‍റീന-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഇന്ത്യൻ സമയം രാത്രി 12.30നാണ് അര്‍ജന്‍റീന-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ പോരാട്ടം.

ഓഗസ്റ്റ് രണ്ടിന് തുടങ്ങുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഗ്രൂപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച മൊറോക്കോ-അമേരിക്കയെയും സ്പെയിന്‍ ജപ്പാനെയും ഈജിപ്ത്-പരാഗ്വേയെയും നേരിടും. ഗ്രൂപ്പില്‍ മൂന്ന് കളികളും ജയിച്ച് ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് തിയറി ഹെന്‍റി പരിശീലിപ്പിക്കുന്ന ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ആദ്യ മത്സരത്തില്‍ മൊറോക്കോയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയശേഷം തുടര്‍ ജയങ്ങളുമായാണ് ഹാവിയര്‍ മഷെറാനോ പരിശീലിപ്പിക്കുന്ന അര്‍ജന്‍റീന ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഫ്രാന്‍സ് ന്യൂസിലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തപ്പോള്‍ അര്‍ജന്‍റീന യുക്രൈനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി.

ഒളിംപിക്സിൽ ഇന്ത്യക്ക് ഇന്നും ഒരുപിടി മത്സരങ്ങൾ, ഒരായിരം പ്രതീക്ഷകൾ; സിന്ധുവും പ്രണോയിയും ഇന്നിറങ്ങും

കോപ അമേരിക്ക കിരീടം നേടിയശേഷം അര്‍ജന്‍റീന താരങ്ങള്‍ ഫ്രാന്‍സിന്‍റെ താരങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശങ്ങളുള്ള പാട്ടപുപാടി ന‍ൃത്തം ചെയ്യുന്നതിന്‍റെയും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ആഫ്രിക്കന്‍ പാരമ്പര്യത്തിനെ കളിയാക്കുന്നതിന്‍റെയും വീഡിയോ അര്‍ജന്‍റീന താരം എന്‍സോ ഫെര്‍ണാണ്ടസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. അര്‍ജന്‍റീന താരങ്ങളുടെ പെരുമാറ്റത്തിനെതിരെ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

അര്‍ജന്‍റീന താരങ്ങളുടെ നടപടിയെ വൈസ് പ്രസിഡന്‍റ് വിക്ടോറിയ വില്ലാറുവല്‍ ന്യായീകരിച്ചതും പ്രശ്നം വഷളാക്കിയിരുന്നു. കൊളോണിയന്‍ രാജ്യത്തിന്‍റെ പ്രവര്‍ത്തികളെ ഒരിക്കലും പിന്തുണക്കില്ലെന്നും കൊളോണിയന്‍ രാജ്യങ്ങള്‍ അര്‍ജന്‍റീന കളിക്കാര്‍ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാന്‍ വരേണ്ടെന്നും വിക്ടോറിയ പറഞ്ഞിരുന്നു.

സൂര്യയുടെ പൂഴിക്കടകന് മുന്നിൽ അടി തെറ്റി ലങ്ക, നിർണായക ക്യാച്ചുമായി സഞ്ജു; ഇന്ത്യ വിജയം അടിച്ചെടുത്തത് ഇങ്ങനെ

2022ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് അര്‍ജന്‍റീന മൂന്നാം ലോകകപ്പ് നേടിയത്. ലോകകപ്പ് നേട്ടത്തിനുശേഷവും അര്‍ജന്‍റീന താരങ്ങള്‍ കിലിയന്‍ എംബാപ്പെ അടക്കമുള്ള ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചതായി ആരോപണങ്ങളുയര്‍ന്നിരുന്നു. ഇത്തവണ ഒളിംപിക്സ് റഗ്ബിയില്‍ അര്‍ജന്‍റീന താരങ്ങളെ ഫ്രഞ്ച് ആരാധകര്‍ കൂവുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios