ആദ്യം മുന്നിലെത്തിയത് ഇന്ത്യ, ഇരട്ട പ്രഹരവുമായി തിരിച്ചടിച്ച് ജർമനി; ഹോക്കി സെമിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ ലീഡുമായി കയറിയ ഇന്ത്യക്കെതിരെ രണ്ടാം ക്വാര്‍ട്ടറില്‍ കൂടുതല്‍ ആസൂത്രിതമായാണ് രണ്ടാം ക്വാര്‍ട്ടറില്‍ ഇറങ്ങിയത്.
പാരീസ്: ഒളിംപിക്സ് പുരുഷ ഹോക്കി സെമിയില്‍ ആദ്യ രണ്ട് ക്വാര്‍ട്ടര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്കെതിരെ ലീഡെടുത്ത് ജര്‍മനി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യയാണ് കളിയില്‍ ആദ്യം ലീഡെടുത്തതെങ്കിലും രണ്ടാം ക്വാര്‍ട്ടറില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ജര്‍മനി ലീഡ് എടുത്തു.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യക്കെതിരെ തുടര്‍ച്ചയായി പെനല്‍റ്റി കോര്‍ണറുകള്‍ വഴങ്ങി ജര്‍മനി പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടു. ഒടുലില്‍ ഏഴാം മിനിറ്റില്‍ ഇന്ത്യ മുന്നിലെത്തി. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിന്‍റെ ഡ്രാഗ് ഫ്ലിക്ക് ജര്‍മന്‍ ഡിഫന്‍ഡർ സ്വിക്കറുടെ സ്റ്റിക്കില്‍ തട്ടി ഡിഫ്ലക്ട് ചെയ്ത് പോസ്റ്റില്‍ കയറി. ഗോള്‍ നേടിയശേഷവും ഇന്ത്യ ആക്രമണം തുടര്‍ന്നതോടെ ജര്‍മനി പ്രതിരോധത്തിലായി.
ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ ലീഡുമായി കയറിയ ഇന്ത്യക്കെതിരെ രണ്ടാം ക്വാര്‍ട്ടറില്‍ കൂടുതല്‍ ആസൂത്രിതമായാണ് രണ്ടാം ക്വാര്‍ട്ടറില്‍ ഇറങ്ങിയത്. അതിന് ഫലം കാണാന്‍ അധികം വൈകിയില്ല. പതിനെട്ടാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ജര്‍മനി സമനില കണ്ടെത്തി. പ്യെല്ലറ്റാണ് ജര്‍മനിക്കായി സ്കോര്‍ ചെയ്തത്.
സമനില ഗോൾ വന്നതോടെ ജര്‍മനി കൂടുതല്‍ കരുത്തരായി. പ്യെല്ലറ്റ് തന്നെയാണ് രണ്ടാം ഗോളിലേക്കും ജര്‍മനിക്ക് വഴിതുറന്നത്. 27-ാം മിനിറ്റില്‍ സര്‍ക്കിളിനകത്തുവെച്ച് പ്യെല്ലറ്റിന്‍റെ ഷോട്ട് ജര്‍മന്‍പ്രീതിന്‍റെ കാലില്‍ കൊണ്ടു. വിഡിയോ റഫറലിലൂടെ ജര്‍മനിക്ക് അനുകൂലമായി അംപയര്‍ പെനല്‍റ്റി സ്ട്രോക്ക് വിധിച്ചു. സ്ട്രോക്ക് എടുത്ത റോഹെര്‍ പി ആര്‍ ശ്രീജേഷിന് അവസരം നല്‍കാതെ പന്ത് പോസ്റ്റിലെത്തിച്ച് ജര്‍മനിക്ക് ലീഡ് സമ്മാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക