മെഡല്‍ പ്രതീക്ഷകളുമായി ടോക്യോ പാരാലിംപിക്‌സിനുള്ള ഇന്ത്യയുടെ ആദ്യസംഘം യാത്രതിരിച്ചു

ഈ മാസം 24ന് ടോക്യോയില്‍ ആരംഭിക്കുന്ന പാരാലിംപിക്‌സില്‍ 25ന് പാരാ ടേബിള്‍ ടെന്നീസ് മത്സരങ്ങളോടെയാണ് ഇന്ത്യന്‍ പോരാട്ടം തുടങ്ങുന്നത്.

Paralympics First batch of Indian athletes leaves for Tokyo

ദില്ലി: ടോക്യോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ കായികതാരങ്ങളുടെ ആദ്യസംഘം യാത്ര തിരിച്ചു. പാരാലിംപിക്‌സില്‍ ഇന്ത്യയുടെ പതാക വഹിക്കുന്ന റിയോ പാരാലിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഉള്‍പ്പെടെയുള്ളവരാണ് ടോക്യോയിലേക്ക് യാത്ര തിരിച്ചത്. മാരിയപ്പന്‍ തങ്കവേലുവിന് പുറമെ ഡിസ്‌കസ് ത്രോ താരം വിനോദ് കുമാര്‍, പുരുഷ ജാവലിന്‍ ത്രോ താരം ടേക് ചന്ദ് എന്നിവരും എട്ടുപേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തിലുണ്ട്.

ഇന്ത്യന്‍ സംഘത്തിന് കായിമന്ത്രാലയത്തിന്റെയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും പാരാലിംപിക്‌സ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ യാത്രയയപ്പ് നല്‍കി. പാരാലിംപിക് കമ്മിറ്റി പ്രസിഡന്റ് അടക്കമുളളവരുടെ 14 അംഗ സംഘം ഇന്ന് വൈകിട്ട് ടോക്യോയിലേക്ക് തിരിക്കും. ഈ മാസം 24ന് ടോക്യോയില്‍ ആരംഭിക്കുന്ന പാരാലിംപിക്‌സില്‍ 25ന് പാരാ ടേബിള്‍ ടെന്നീസ് മത്സരങ്ങളോടെയാണ് ഇന്ത്യന്‍ പോരാട്ടം തുടങ്ങുന്നത്.

ഭാവിന പട്ടേലാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത്. ഒമ്പത് വിഭാഗങ്ങളിലായി 54 പേരടങ്ങുന്ന സംഘമാണ് ടോക്യോ പാരാലിംപിക്‌സില്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുക. ടോക്യോയിലേക്ക് തിരിക്കും മുമ്പ് ഇന്ത്യന്‍ സംഘത്തോട് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സംഘത്തിന് വിജയാശംസകള്‍ നേര്‍ന്നിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Latest Videos
Follow Us:
Download App:
  • android
  • ios