ഇന്ത്യ വേദിയാവുന്ന ചെസ് ഒളിംപ്യാഡില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറി
പാക്കിസ്ഥാന്‍റെ പിന്‍മാറ്റം നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ച വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ബാഗ്‌ചി കായിക മത്സരങ്ങളെ രാഷ്ട്രീവല്‍ക്കരിക്കുന്ന പാക് നിലപാടിനെ അപലപിക്കുകയും ചെയ്തു. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു, കശ്മീര്‍, ലഡാക്ക് മേഖലകള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും ബാഗ്‌ചി പറഞ്ഞു.
കറാച്ചി: തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന ചെസ് ഒളിംപ്യാഡില്‍ നിന്ന് പാക്കിസ്ഥാന്‍ അവസാന നിമിഷം പിന്‍മാറി. ചെസ് ഒളിംപ്യാഡിന്‍റെ ദിപശിഖാ പ്രയാണം ജമ്മു-കശ്മീരിലൂടെ കടന്നുപോയതില്‍ പ്രതിഷേധിച്ചാണ് ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറുകയാണെന്ന് പാക്കിസ്ഥാന്‍ അറിയിച്ചത്.
പാക്കിസ്ഥാന്‍റെ പിന്‍മാറ്റം നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ച വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ബാഗ്‌ചി കായിക മത്സരങ്ങളെ രാഷ്ട്രീവല്‍ക്കരിക്കുന്ന പാക് നിലപാടിനെ അപലപിക്കുകയും ചെയ്തു. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു, കശ്മീര്‍, ലഡാക്ക് മേഖലകള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും ബാഗ്‌ചി പറഞ്ഞു. ചെസ് ഒളിംപ്യാഡില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനെ ക്ഷണിച്ചത് രാജ്യന്തര ചെസ് ഫെഡറേഷനാണെന്നും(ഫിഡെ) ടൂര്‍ണമെന്‍റില്‍ നിന്ന് പൊടുന്നനെ പിന്‍മാറാനുളള പാക് തീരുമാനം ആശ്ചര്യപ്പെടുത്തിയെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
മഹാബലിപുരം ഇനി ലോകത്തോളം വലിയ ചതുരംഗക്കളം, ചെസിന്‍റെ വിശ്വമാമാങ്കത്തിന് ചെന്നൈയില്‍ തുടക്കം
ഒളിംപ്യാഡിന്‍റെ ദീപശിഖാ പ്രയാണം ജമ്മു കശ്മീരിലൂടെ കടന്നുപോകാന്‍ അനുവദിച്ച് ഇന്ത്യ കായിക മത്സരത്തെ രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കുകയാണെന്ന് പാക്കിസ്ഥാന്‍ അറിയിച്ചത്. ഇന്ത്യയുടെ നടപടി ഫിഡെയുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും പാക് വക്താവ് അറിയിച്ചിരുന്നു.
നാൽപ്പത്തിനാലാമത് ചെസ് ഒളിംപ്യാഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്നാടിന്‍റെ പാരമ്പര്യവും സാംസ്കാരികപ്പൊലിമയും പ്രതിഫലിക്കുന്നതായിരുന്നു ചെന്നൈ ജവഹർലാൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങ്. രാജ്യത്തെ 75 ചരിത്ര, സാസ്കാരിക തന്ത്രപ്രധാന സ്ഥലങ്ങൾ താണ്ടിയെത്തിയ ദീപശിഖ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് നൽകി. സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൈമാറിയ ദീപശിഖയിൽ നിന്ന് ഇന്ത്യയുടെ വനിതാ ഗ്രാൻഡ്മാസ്റ്റർ വിജയലക്ഷ്മി സുബ്ബരമനും യുവ ഗ്രാൻഡ്മാസ്റ്റർമാരും ചേർന്ന് മേളയുടെ ദീപം തെളിച്ചു. 187 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന താരങ്ങൾ വെള്ളിയാഴ്ച മുതൽ മഹാബലിപുരത്തെ ചെസ് ഒളിംപ്യാഡ് വേദിയിൽ കരുനീക്കിത്തുടങ്ങും.