Swiss Open : പി വി സിന്ധുവിന് കിരീടം; മലയാളി താരം പ്രണോയ് ഫൈനലില്‍ തോറ്റു

തായ്‌ലന്‍ഡ് താരം ബുസാനനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-16, 21-8. ഈ വര്‍ഷം സിന്ധു നേടുന്ന രണ്ടാമത്തെ കിരീടമാണ് സ്വിറ്റ്‌സര്‍ലന്‍ഡിലേത്. സയ്ദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ കിരീടം ജനുവരിയില്‍ സിന്ധു നേടിയിരുന്നു.

p v sindhu won swiss open final and prannoy lost in final

സൂറിച്ച്: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ (Swiss Open) കിരീടം ഇന്ത്യയുടെ പി വി സിന്ധുവിന് (P V Sindhu). തായ്‌ലന്‍ഡ് താരം ബുസാനനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-16, 21-8. ഈ വര്‍ഷം സിന്ധു നേടുന്ന രണ്ടാമത്തെ കിരീടമാണ് സ്വിറ്റ്‌സര്‍ലന്‍ഡിലേത്. സയ്ദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ കിരീടം ജനുവരിയില്‍ സിന്ധു നേടിയിരുന്നു.

കിരീടം നേടിയ സിന്ധുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) അഭിനന്ദിച്ചു. ഇന്ത്യയുടെ യുവജനങ്ങള്‍ക്ക് പ്രചോദനം പകരുന്നതാണ് സിന്ധുവിന്റെ കിരീടമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു. അദ്ദേഹത്തിന്റെ ട്വീറ്റിന്റെ പൂര്‍ണരൂപം. ''സ്വിസ് ഓപ്പണ്‍ നേടിയ പി വി സിന്ധുവിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേട്ടം രാജ്യത്തെ ഒരുപാട് യുവജനങ്ങളെ പ്രചോദിപ്പിക്കുന്നതാണ്. ഭാവി മത്സരങ്ങള്‍ക്ക് എല്ലാവിധ ആശംസകളും.'' മോദി കുറിച്ചിട്ടു. 

 

തായ്ലന്‍ഡ് താരത്തെ 21-18, 15-21, 21-19 സ്‌കോറില്‍ തോല്‍പിച്ചായിരുന്നു സിന്ധു ഫൈനലില്‍ എത്തിയിരുന്നത്. സിന്ധുവിന്റെ  തുടര്‍ച്ചയായ രണ്ടാം ഫൈനലായിരുന്നിത്.  

അതേസമയം മലയാളിതാരം എച്ച്എസ് പ്രണോയിയുടെ ജൈത്രയാത്രയ്ക്ക് അന്ത്യം. ഫൈനലില്‍ ഇന്തോനേഷ്യന്‍ താരം ജൊനാഥന്‍ ക്രിസ്റ്റി പ്രണോയിയെ തോല്‍പ്പിച്ചു. നേരിട്ടുള്ള ഗെയിമുകള്‍ക്ക് ആണ് ജയം. സ്‌കോര്‍ 21-12, 21-18. ഏഷ്യന്‍ ഗെയിംസ് ചാംപ്യനാണ് ക്രിസ്റ്റി. 2016ലെ സ്വിസ് ഓപ്പണ്‍ ചാംപ്യനായ പ്രണോയ് ലോക റാങ്കിംഗില്‍ ഇരുപത്തിയാറും ജൊനാഥന്‍ എട്ടും റാങ്കുകാരാണ്.

ഇന്തോനേഷ്യയുടെ ആന്തോണി സിനിസുകയെ 21-19, 19-21, 21-18 എന്ന സ്‌കോറിലാണ് പ്രണോയ് വീഴ്ത്തിയായിരുന്നു പ്രണോയ് ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യയുടെ തന്നെ കെ ശ്രീകാന്തിനെ തോല്‍പിച്ചാണ് ജൊനാഥന്‍ ഫൈനലില്‍ എത്തിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios