സിംഗപൂര്‍ ഓപ്പണ്‍: സിന്ധു, പ്രണോയ്, സൈന രണ്ടാം റൗണ്ടില്‍; ശ്രീകാന്തിനും കശ്യപ്പിനും അടിതെറ്റി

ശ്രീകാന്തിനെതിരെ ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്കാണ് മഞ്ജുനാഥ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-17, 15-21, 21-18. മത്സരം ഒരു മണിക്കൂറോളം നീണ്ടുനിന്നു. യോഗ്യതാ റൗണ്ട് കടന്നാണ് മഞ്ജുനാഥ് ടൂര്‍ണമെന്റിനെത്തിയത്.

P V Sindhu and HS Prannoy into second round of Singapore Open

സിംഗപൂര്‍ സിറ്റി: പി വി സിന്ധു (PV Sindhu), എച്ച് എസ് പ്രണോയ്, സൈന നേവാള്‍ (Saina Nehwal) എന്നിവര്‍ സിംഗപൂര്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം, കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടില്‍ പുറത്തായി. മറ്റൊരു ഇന്ത്യന്‍ താരം മിഥുന്‍ മഞ്ജുനാഥാണ് ശ്രീകാന്തിനെ അട്ടിമറിച്ചത്. 

ബെല്‍ജിയം താരം ലിയാന്നെ ടാനിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഏഴാം റാങ്കുകാരിയായ സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-15, 21-11. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ 7-7ന് ഒപ്പമായിരുന്നുവെങ്കിലും പിന്നീട് സിന്ധു ലീഡെടുത്ത് അനായാസം മത്സരം സ്വന്തമാക്കി. വിയറ്റ്‌നാമിന്റെ ലിന്‍ ങുയേന്‍ രണ്ടാം റൗണ്ടില്‍ സിന്ധുവിന്റെ എതിരാളിയാവും.

ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി; റഫീഞ്ഞ ബാഴ്‌സലോണയുമായി കരാറൊപ്പിട്ടു

ശ്രീകാന്തിനെതിരെ ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്കാണ് മഞ്ജുനാഥ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-17, 15-21, 21-18. മത്സരം ഒരു മണിക്കൂറോളം നീണ്ടുനിന്നു. യോഗ്യതാ റൗണ്ട് കടന്നാണ് മഞ്ജുനാഥ് ടൂര്‍ണമെന്റിനെത്തിയത്. മലയാളിതാരം പ്രണോയ് തായ്‌ലന്‍ഡിന്റെ സിത്തികോം തമ്മാസിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 21-13, 21-16. 

്എന്നാല്‍ മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യന്‍ പരുപള്ളി കശ്യപ്പ് അഞ്ചാം സീഡ് ജോണതാന്‍ ക്രിസ്റ്റിയോട് തോറ്റു. നേരുട്ടുള്ള ഗെയിമുകള്‍ക്കാണ് കശ്യപ് തോറ്റത്. സ്‌കോര്‍ 14-21, 15-21. 

ജസ്പ്രിത് ബുമ്ര ഒന്നാമത്; ടി20 റാങ്കിംഗില്‍ സൂര്യകുമാര്‍ ആദ്യ പത്തില്‍, ഭുവനേശ്വറിനും നേട്ടം

അതേസയമം, യോഗ്യത റൗണ്ട് കഴിഞ്ഞെത്തിയ അഷ്മിത ചലിഹ 12-ാം സീഡ് താരത്തെ അട്ടിമറിച്ചു. യോഗ്യത നേടിയെത്തിയ താരം തായ്‌ലന്‍ഡിന്റെ ബുസാനനെ തോല്‍പ്പിച്ചു. സ്‌കോര്‍ 21-16, 21-11.

Latest Videos
Follow Us:
Download App:
  • android
  • ios