മലേഷ്യ ഓപ്പണിന് ഇന്ന് തുടക്കം; എച്ച് എസ് പ്രണോയ്, പി വി സിന്ധു ആദ്യ മത്സരത്തിന്
പുരുഷ സിംഗിള്‍സില്‍ മികച്ച ഫോമിലുള്ള മലയാളി താരം എച്ച് എസ് പ്രണോയ്, മലേഷ്യയുടെ വെറ്ററന്‍ താരം ഡാരന്‍ ല്യൂവിനെ ആദ്യ റൗണ്ടില്‍ നേരിടും.
ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് (Malaysia Open) ഇന്ന് തുടക്കം. സിംഗിള്‍സില്‍ പി വി സിന്ധു (PV Sindhu) മാത്രമാണ് സീഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ താരം. ഇന്തൊനേഷ്യ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ സിന്ധുവിന്, ഇവിടെ ആദ്യ റൗണ്ടില്‍ തായ്ലന്‍ഡിന്റെ പോണ്‍പോവീ ആണ് എതിരാളി. ഏഴാം സീഡായ സിന്ധു, ഇതുവരെയുള്ള അഞ്ച് മത്സരങ്ങളില്‍ അഞ്ചിലും തായ് താരത്തെ തോല്‍പ്പിച്ചിട്ടുണ്ട്. സൈന നേവാളും മത്സരിക്കുന്നുണ്ട്.
പുരുഷ സിംഗിള്‍സില്‍ മികച്ച ഫോമിലുള്ള മലയാളി താരം എച്ച് എസ് പ്രണോയ്, മലേഷ്യയുടെ വെറ്ററന്‍ താരം ഡാരന്‍ ല്യൂവിനെ ആദ്യ റൗണ്ടില്‍ നേരിടും. ഇന്തോനേഷ്യ ഓപ്പണില്‍ പ്രണോയ് സെമിയില്‍ പ്രവേശിച്ചിരുന്നു. ചൈനീസ് താരം സാവോ ജുന്‍ പെങിനോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയിയുടെ തോല്‍വി. ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും മലേഷ്യയില്‍ മത്സരിക്കുന്നില്ല. ബി സായിപ്രണീത്, പി കശ്യപ്, സമീര്‍ വര്‍മ്മ എന്നിവരും പുരുഷ വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്.
ടീം സജ്ജമാണ്, ചെറിയൊരു ആശങ്ക മാത്രമാണുള്ളത്; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുമ്പ് പരിശീലകന്‍ ദ്രാവിഡ്
ഇന്തോനേഷ്യ ഓപ്പണില്‍ പി വി സിന്ധുവും സായ് പ്രണീതും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരം കൂടിയാണിത്. അടുത്ത മാസം 25 മുതല്‍ ബര്‍മിങ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്.
'അനാവശ്യമായി പുറത്തിറങ്ങരുത്'; ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ നിയന്ത്രണം