കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 5 കോടി ചെലവിട്ട് നിര്‍മിച്ച സ്റ്റേഡിയം തകര്‍ച്ചയില്‍, ക്രമക്കേടെന്ന് ആരോപണം
കായികരംഗത്തെ കുതിപ്പിനായി 5 വർഷത്തെ കാത്തിരിപ്പിന് ശേഷം അയ്മനത്ത്കാർക്ക് സർക്കാർ നൽകിയ സമ്മാനമാണ് ഈ മൂന്ന് നില കെട്ടിടം. പണി പൂർത്തിയായി ഉദ്ഘാടനം ചെയ്തതല്ലാതെ സ്റ്റേഡിയം ഇതുവരെയും തുറന്ന് നൽകിയിട്ടില്ല.
കോട്ടയം: കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി അഞ്ച് കോടിയിലധികം രൂപ ചെലവാക്കി കോട്ടയം അയ്മനത്ത് നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയ നിർമ്മാണത്തിൽ ക്രമക്കേടെന്നാരോപണം. ഉദ്ഘാടനം കഴിഞ്ഞ് അടച്ചിട്ട സ്റ്റേഡിയത്തിന്‍റെ തറയും ഭിത്തിയും തകർന്ന നിലയിലാണ്.
കായികരംഗത്തെ കുതിപ്പിനായി 5 വർഷത്തെ കാത്തിരിപ്പിന് ശേഷം അയ്മനത്ത്കാർക്ക് സർക്കാർ നൽകിയ സമ്മാനമാണ് ഈ മൂന്ന് നില കെട്ടിടം. പണി പൂർത്തിയായി ഉദ്ഘാടനം ചെയ്തതല്ലാതെ സ്റ്റേഡിയം ഇതുവരെയും തുറന്ന് നൽകിയിട്ടില്ല. ഒരു വർഷമായി അടച്ചിട്ട കെട്ടിടത്തിന്‍റെ അവസ്ഥ ഇതാണ്. കവാടത്തിനും തൂണുകൾക്കും വിള്ളലുകൾ, ടൈലുകൾ പൊട്ടി അടർന്ന് കിടക്കുന്നു. മുൻവശത്തെ മൂന്ന് തൂണുകളും വളഞ്ഞ് കെട്ടിടത്തിൽ നിന്ന് വേർപെട്ട് കിടക്കുന്നു.
സഞ്ജു ഇന്ത്യന്‍ ടീമിലെത്തിയിട്ട് 7 വര്‍ഷം, ഇതുവരെ കളിച്ചത് 13 മത്സരങ്ങള്‍
ചുരുക്കത്തിൽ കായിക താരങ്ങൾക്കായി പണിത കെട്ടിടം ആരെങ്കിലും ഒന്ന് അമർത്തി ചവിട്ടിയാൽ തകർന്ന് വീഴും. നിർമാണത്തിൽ വ്യാപക ക്രമക്കേട് നടന്നെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് പഞ്ചായത്തംഗം ബിജു മാന്താറ്റിൽ. സ്റ്റേഡിയത്തിന്‍റെ നിർമാണ ഘട്ടത്തിൽ തന്നെ തറയിൽ വിള്ളലുകൾ ചൂണ്ടികാണിച്ചെങ്കിലും അത് കരാർ കമ്പനി ശ്രദ്ധയിലെടുത്തില്ല.
കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 5 കോടി 16 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. സ്പോർട്സ് കൗൺസിലിന്‍റെ മേൽനോട്ടത്തിൽ കിറ്റ്കോക്കായിരുന്നു നിർമാണ ചുമതല. കെട്ടിടത്തിന്‍റെ വിള്ളൽ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്നും കരാർ കമ്പനി പറഞ്ഞു.