തോര്‍പ്പിന്റെ ഒളിമ്പിക്സ് മെഡല്‍ തിരിച്ചുവാങ്ങി, മരണശേഷം മകള്‍ക്ക് നല്‍കി

ജയിച്ചിട്ടും ജീവിച്ചിരിക്കുമ്പോള്‍ ഒളിമ്പിക്സ് മെഡല്‍ സ്വന്തമാക്കാൻ കഴിയാതിരുന്ന തോര്‍പ്പ്.

Olympics 2024 Jim Thorpes story revealed hrk

ഓരോ ഒളിമ്പിക്സിനും ഓരോ കഥയുണ്ടാകും. പാരിസ് ഒളിമ്പിക്സും ഒളിമ്പിക്സ് കാത്തുവെച്ചിരിക്കുന്നത് എന്തൊക്കെ ആകാം?.  ജൂലൈ 26നാണ് പാരീസ് ഒളിമ്പിക്സിന് തുടക്കം കുറിക്കുക. പാരീസിലേക്ക് ലോകം ചുരുങ്ങാനൊരുങ്ങുമ്പോള്‍ പഴയ കഥകള്‍ പരിശോധിക്കുന്നത് കൌതുകവും ആകാംക്ഷയും നിറയ്‍ക്കുന്നതാകും.

നിരവധി പ്രത്യേകതകളായിരുന്നു സ്റ്റോക്‍ഹോം ഒളിമ്പിക്സിനുള്ളതിനാല്‍ വാര്‍ത്തകളില്‍ അക്കാലത്തും പിന്നീടും നിറഞ്ഞുനിന്നിരുന്നു അതൊക്കെ . സ്റ്റോക്‍ഹോം ഒളിമ്പിക്സ് മുതലാണ് ഫോട്ടോ ഫിനിഷ് സംവിധാനങ്ങളും ഇലക്ട്രോണിക് ടൈമറുകളും ഉപയോഗിച്ചത്. അശ്വാഭ്യാസ മത്സരങ്ങള്‍ 1912 ഒളിമ്പിക്സിലാണ് തുടങ്ങിയത് എന്നതും പ്രധാനമാണ്. ആദ്യമായി നീന്തല്‍ മത്സരങ്ങളില്‍ വനിതാ താരങ്ങളെ പങ്കെടുപ്പിച്ചതും 1912 സ്റ്റോക്‍ഹോം ഒളിമ്പിക്സിലാണ്.

മലയാളികളുടെ സ്വപ്‍നങ്ങളേക്കാള്‍ വേഗത്തില്‍ ഓടി, ഒടുവില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്‍ടം

സ്റ്റോക്‍ഹോം ഒളിമ്പിക്സ് മത്സരങ്ങളിലെ സുവര്‍ണ താരം അമേരിക്കയുടെ ജിം തോര്‍പ്പ് ആയിരുന്നു. പെന്റാത്‌ലണിലും ഡെക്കാത്‌ലണിലും തോര്‍പ്പ് സ്വര്‍ണം നേടി. സ്റ്റോക്‍ഹോമില്‍ ജിം തിളങ്ങി നിന്നു. എന്നാല്‍ ജിം തോര്‍പ്പ് ഒരു ദുരനുഭവവും നേരിട്ടു. തോര്‍പ്പിന് ആ ഒളിമ്പിക്സ് മെഡലുകള്‍ സ്വന്തമാക്കാന്‍  കഴിഞ്ഞില്ല. എന്നാല്‍ ഒളിമ്പ്യൻ ജിം തോര്‍പ്പിന്  മരണശേഷം നീതി ലഭിച്ചത്. അതിനായി നിയമ പോരാട്ടം നടത്തിയാകട്ടെ മകള്‍ ഗ്രേസ് തോര്‍പ്പും.

https://www.asianetnews.com/other-sports/origin-mythology-of-olympics-story-interesting-facts-olympics-2024-paris-olympics-olympics-mythology-sfu67w

ഒളിമ്പിക്സിലെ മത്സര ഇനങ്ങളില്‍ പ്രൊഫഷണല്‍ താരങ്ങള്‍  പങ്കെടുക്കാന്‍ പാടില്ല എന്ന നിയമം തെറ്റിച്ചുവെന്ന് ആരോപിച്ച് തോര്‍പ്പിന്റെ മെഡലുകള്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി തിരിച്ചുവാങ്ങി. 1910ല്‍ തോര്‍പ്പ് പ്രഫഷണല്‍ ബേസ്ബോള്‍ കളിച്ചുവെന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്‍ത് വിവാദമായതിനെ തുടര്‍ന്നായിരുന്നു മെഡല്‍ തിരിച്ചുവാങ്ങിയത്. ജിം തോര്‍പ്പ് 1953ല്‍ അന്തരിച്ചു. തോര്‍പ്പിന്റെ മെഡലുകള്‍ തിരിച്ചുകിട്ടുന്നതിനായി മകള്‍ ഗ്രേസ് തോര്‍പ്പ് ഐഒസിക്കെതിരെ നിയമയുദ്ധം  നടത്തുകയും ഒടുവില്‍ 1983ല്‍ സ്വര്‍ണമെഡലുകള്‍ ഐഒസി നല്‍കുകയുമായിരുന്നു.

Read More: ഉണ്ണി മുകുന്ദന്റെ ഗരുഡൻ നേടിയത്?, ഒടിടിയിലും പ്രദര്‍ശനത്തിനെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios