ടോക്കിയോ ഒളിംപിക്‌സ്: ബോള്‍ട്ടിന്‍റെ പിന്‍ഗാമിയെ ഇന്നറിയാം; 100 മീറ്റര്‍ പുരുഷ ഫൈനല്‍ വൈകിട്ട്

100 മീറ്ററിൽ ലോക റെക്കോർഡും ഒളിംപിക് റെക്കോർഡും ബോൾട്ടിന്റെ പേരിനൊപ്പമാണ്. 9.58 സെക്കൻഡാണ് ലോക റെക്കോർഡ്.

Olympic Games Tokyo 2020 100m Mens final today

ടോക്കിയോ: ലോകത്തെ ഏറ്റവും വേഗമേറിയ പുരുഷ താരത്തെ ഇന്നറിയാം. വൈകിട്ട് 6.20നാണ് 100 മീറ്റർ ഫൈനൽ. ഇതിന് മുൻപ് മൂന്ന് സെമിഫൈനലുകൾ നടക്കും. 24 താരങ്ങളാണ് സെമിയിൽ മത്സരിക്കുന്നത്. ഓരോ സെമിയിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മൂന്ന് സെമിയിലേയും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും ഫൈനലിലേക്ക് മുന്നേറും. 

Olympic Games Tokyo 2020 100m Mens final today

തന്റെ പിൻഗാമിയാവും എന്ന് ഉസൈൻ ബോൾട്ട് പ്രവചിച്ച അമേരിക്കയുടെ ട്രൈവോൺ ബ്രോംവെൽ, ജമൈക്കയുടെ യോഹാൻ ബ്ലേക്ക്, കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈൻ തുടങ്ങിയവരെല്ലാം സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്. 100 മീറ്ററിൽ ലോക റെക്കോർഡും ഒളിംപിക് റെക്കോർഡും ബോൾട്ടിന്റെ പേരിനൊപ്പമാണ്. 9.58 സെക്കൻഡാണ് ലോക റെക്കോർഡ്. ഒളിംപിക് റെക്കോർഡ് 9.63 സെക്കൻഡും. 

എലെയ്ന്‍ തോംസണ്‍ വേഗറാണി

ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ ഹെറായാണ് ടോക്കിയോ ഒളിംപിക്‌സിലെ വേഗറാണി. വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത് ഒളിംപിക് റെക്കോര്‍ഡോടെയാണ് എലെയ്‌നിന്‍റെ സ്വര്‍ണം നേട്ടം. റിയോ ഒളിംപിക്‌സിലും എലെയ്‌നായിരുന്നു സ്വര്‍ണം. 

Olympic Games Tokyo 2020 100m Mens final today

1988ലെ ഒളിംപിക്‌സില്‍ അമേരിക്കയുടെ ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്‌നര്‍ സ്ഥാപിച്ച 33 വര്‍ഷം പഴക്കമുള്ള ഒളിംപിക് റെക്കോര്‍ഡാണ് ടോക്കിയോയില്‍ എലെയ്‌നിന്‍റെ വേഗത്തിന് മുന്നില്‍ തകര്‍ന്നത്. വനിതകളുടെ 100 മീറ്ററില്‍ ആദ്യ മൂന്ന് മെഡലും ജമൈക്ക സ്വന്തമാക്കി. ലോക ഒന്നാം നമ്പര്‍ താരവും രണ്ട് തവണ ഒളിംപിക് ചാമ്പ്യനുമായിട്ടുള്ള ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍(10.74) വെള്ളിയും ഷെറീക്ക ജാക്‌സണ്‍(10.76) വെങ്കലവും നേടി.

ഒളിംപിക്സ് ഫുട്ബോള്‍: ബ്രസീലും സ്പെയിനും സെമിയില്‍

ഇന്ന് എന്‍റെ ദിവസമല്ലായിരുന്നു; സെമിയിലെ തോല്‍വിയെക്കുറിച്ച് പി വി സിന്ധു

ടോക്യോ ഒളിംപിക്സ്: വനിതാ ഹോക്കിയില്‍ ചരിത്ര നേട്ടം; ഇന്ത്യ ക്വാര്‍ട്ടറില്‍

Olympic Games Tokyo 2020 100m Mens final today

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios