ടോക്കിയോ ടു പാരീസ്; ഒളിംപിക്‌സ് പതാക ഫ്രഞ്ച് തലസ്ഥാനത്ത്, 2024ല്‍ കാത്തിരിക്കുന്നത് ഉദ്‌ഘാടന സര്‍പ്രൈസ്?
മഹാമാരിക്കാലത്ത് മനോഹരമായി ഗെയിംസ് സംഘടിപ്പിച്ച ടോക്കിയോ അധികൃതര്‍ക്ക് നന്ദി പറയാനും പാരീസ് മേയര്‍ മറന്നില്ല
പാരീസ്: ഒളിംപിക്‌സ് പതാക 2024ലെ ഗെയിംസ് വേദിയായ പാരീസിലെത്തി. ടോക്കിയോയില്‍ ഐഒസി അധ്യക്ഷനില്‍ നിന്ന് പതാക സ്വീകരിച്ച പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയാണ് ഫ്രഞ്ച് തലസ്ഥാനത്തെത്തിയത്. ടോക്കിയോയിലെ ഫ്രഞ്ച് മെഡല്‍ ജേതാക്കള്‍ക്കൊപ്പമാണ് മേയര്‍ പാരീസില്‍ വിമാനമിറങ്ങിയത്. ഒളിംപിക്‌സിന് പാരീസ് സജ്ജമെന്നും ഉദ്ഘാടന ചടങ്ങ് സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി പാരീസ് നഗരത്തില്‍ സംഘടിപ്പിക്കുന്നത് പരിഗണിക്കുന്നതായും മേയര്‍ പറഞ്ഞു. മഹാമാരിക്കാലത്ത് മനോഹരമായി ഗെയിംസ് സംഘടിപ്പിച്ച ടോക്കിയോ അധികൃതര്‍ക്ക് നന്ദി പറയാന്‍ പാരീസ് മേയര്‍ മറന്നില്ല.
കൊവിഡ് മഹാമാരിക്കിടയിലും ലോക കായിക മഹോല്‍സവം വിജയകരമായി ടോക്കിയോയില്‍ പൂര്‍ത്തിയാവുകയായിരുന്നു. മെഡല്‍ പട്ടികയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാമതെത്തി. അമേരിക്കയ്‌ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളും രണ്ടാം സ്ഥാനത്തുള്ള ചൈനയ്‌ക്ക് 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകളുമാണ് പട്ടികയിലെത്തിക്കാനായത്. 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാന്‍ മൂന്നാമതെത്തി. ഒരു സ്വര്‍ണമുള്‍പ്പടെ ഏഴ് മെഡലുകളുമായി ഇന്ത്യ 48-ാം സ്ഥാനത്ത് ഇടംപിടിച്ചു.
ചരിത്രനേട്ടവുമായി ഇന്ത്യ
ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മെഡലുകളുമായാണ് ഇന്ത്യ ടോക്കിയോയിൽ നിന്ന് മടങ്ങിയത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ഇന്ത്യക്ക് ആദ്യ ഒളിംപിക് സ്വര്‍ണം നേടാനായെന്നുള്ളത് അഭിമാന നേട്ടമായി. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വപ്‌ന സ്വര്‍ണം സമ്മാനിച്ചത്.
സ്വര്‍ണത്തിളക്കത്തില്‍ നീരജ് തിരിച്ചെത്തി; ഗംഭീര വരവേല്‍പ്പുമായി രാജ്യം
നീരജിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി ചിരഞ്ജീവിയുടെ ജാവലിന്‍ ഏറ്
അഭിമാനതാരത്തെ വരവേല്‍ക്കാന്‍ കേരളം; ശ്രീജേഷ് വൈകിട്ട് കൊച്ചിയില്‍, വമ്പന്‍ സ്വീകരണം
ദില്ലിയിലെ സ്വീകരണം അമ്പരപ്പിച്ചു, ടോക്കിയോയിലെ മോശം പ്രകടനത്തിന് കാരണം കാലാവസ്ഥ: കെ ടി ഇർഫാൻ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona