ഫ്രഞ്ച് ഓപ്പണ്‍: വനിതാ കിരീടം ഇഗാ സ്വിയറ്റെക്കിന്; റെക്കോര്‍ഡ് ഗ്രാന്‍ഡ്സ്ലാം തേടി ജോകോവിച്ച് ഇന്നിറങ്ങും

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ചാംപ്യനെ ഇന്നറിയാം. മൂന്നാം സീഡ് നൊവാക് ജോകോവിച്ച് ഫൈനലില്‍ നാലാം സീഡ് കാസ്പര്‍ റൂഡിനെ നേരിടും. വൈകിട്ട് ആറിനാണ് കിരീടപ്പോരാട്ടം തുടങ്ങുക.

Novak Djokovic vs Casper Ruud french open final match preview and more saa

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇഗാ ഷ്വാന്‍ടെക്കിന്. ഫൈനലില്‍ കരോളിന മുച്ചോവയെ തോല്‍പിച്ച് കിരീടം നിലനിര്‍ത്തി. കളിമണ്‍ കോര്‍ട്ടില്‍ ആധിപത്യം ഉറപ്പിച്ച് ഇഗാ ഷ്വാന്‍ടെക്ക്. നാല് വര്‍ഷത്തിനിടെ മൂന്നാം കിരീടമാണിത്. ആദ്യ ഫൈനലിന്റെ പരിഭ്രമമില്ലാതെ കരോളിന മുച്ചോവ കരുത്ത് മുഴുവനെടുത്ത് പൊരുതി യെങ്കിലും ഇഗയെ വീഴ്ത്താനായില്ല.

ആദ്യ സെറ്റ് 2-6ന് നഷ്ടമായ കരോളിന രണ്ടാം സെറ്റ് 7-5ന് സ്വന്തമാക്കി തിരിച്ചടിച്ചു. 6-4ന്റെ ജയത്തോടെ മൂന്നാം സെറ്റും കളിയും ഇഗ സ്വന്തമാക്കി. 2007ല്‍ ജസ്റ്റിന്‍ ഹെനിന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ വനിതാ താരവുമായി ഇഗാ ഷ്വാന്‍ടെക്ക്. പോളണ്ട് താരത്തിന്റെ നാലാം ഗ്രാന്‍സ്ലാം കിരീടം.

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ചാംപ്യനെ ഇന്നറിയാം. മൂന്നാം സീഡ് നൊവാക് ജോകോവിച്ച് ഫൈനലില്‍ നാലാം സീഡ് കാസ്പര്‍ റൂഡിനെ നേരിടും. വൈകിട്ട് ആറിനാണ് കിരീടപ്പോരാട്ടം തുടങ്ങുക. ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍കറാസിനെ വീഴ്ത്തിയെത്തുന്ന നൊവാക് ജോകോവിച്ച്. അലക്‌സാണ്ടര്‍ സ്വരേവിനെ നിലംതൊടാന്‍ അനുവദിക്കാതെ തകര്‍ത്ത കാസ്പര്‍ റൂഡ്.

ഒറ്റപ്പോരാട്ടത്തിനപ്പുറം ഇരുവരേയും കാത്തിരിക്കുന്നത് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. റൂഡിന്റെ വെല്ലുവിളി അതിജീവിച്ചാല്‍ ഗ്രാന്‍സ്ലാം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന താരമെന്ന നേട്ടം ജോകോവിച്ചിന് സ്വന്തം. 22 ഗ്രാന്‍സ്ലാം കിരീടങ്ങളുമായി റാഫേല്‍ നദാലിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണിപ്പോള്‍ മുപ്പത്തിയാറുകാരനായ ജോകോവിച്ച്. 

പ്രതീക്ഷ കോലി-രഹാനെ കൂട്ടുകെട്ടില്‍! ഓവലില്‍ നിയന്ത്രണം ഏറ്റെടുത്ത് ഓസീസ്; ഇന്ത്യക്ക് ഇനിയും റണ്‍മല താണ്ടണം

മൂന്ന് തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ള ജോകോവിച്ചിന് നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ റൂഡിനെതിരെ വ്യക്തമായ ആധിപത്യം. ഏറ്റുമുട്ടിയ നാല് കളിയിലും ജയം ജോകോവിച്ചിനൊപ്പം. റൂഡ് ഫൈനലില്‍ എത്തുന്നത് തുടര്‍ച്ചയായ രണ്ടാംതവണ. നോര്‍വീജിയന്‍ താരം കഴിഞ്ഞ വര്‍ഷം റാഫേല്‍ നദാലിനോട് തോല്‍ക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios