Novak Djokovic Visa : ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണിനില്ല! അപ്പീല്‍ തള്ളി; തിരിച്ചയക്കാന്‍ നിര്‍ദേശം

താരത്തിന്റെ വിസ റദ്ദാക്കിയത് ചോദ്യം ചെയ്ത് സമര്‍മിപ്പിച്ച അപ്പീല്‍ ഓസ്‌ട്രേലിയന്‍ കോടതി തള്ളി. താരത്തോട് ഉടന്‍ ഓസ്‌ട്രേലിയ വിടാനാണ് നിര്‍ദേശം. മൂന്ന് വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനവും കോടതി ചോദ്യം ചെയ്തില്ല.

Novak Djokovic to be deported after losing Australia visa appeal

സിഡ്‌നി: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് (Novak Djokovic) ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (Australian Open) കളിക്കാനാവില്ല. താരത്തിന്റെ വിസ റദ്ദാക്കിയത് ചോദ്യം ചെയ്ത് സമര്‍മിപ്പിച്ച അപ്പീല്‍ ഓസ്‌ട്രേലിയന്‍ കോടതി തള്ളി. താരത്തോട് ഉടന്‍ ഓസ്‌ട്രേലിയ വിടാനാണ് നിര്‍ദേശം. മൂന്ന് വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനവും കോടതി ചോദ്യം ചെയ്തില്ല. 

കൊവിഡ് വാക്‌സീന്‍ (Covid) എടുക്കാതെ ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോവിച്ചിന്റെ വിസ ആദ്യം റദ്ദാക്കിയ നടപടി മെല്‍ബണ്‍ കോടതി റദ്ദാക്കിയിരുന്നു. കൊവിഡ് വാക്‌സീനെടുക്കാത്തതിന്റെ പേരില്‍ ജോക്കോവിച്ചിന് വീസ നിഷേധിക്കുകയും കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്ന കേന്ദ്രത്തില്‍ നാലു ദിവസം പാര്‍പ്പിക്കുകയും ചെയ്തിരുന്നു. 

തുടര്‍ന്ന് ജോക്കോ കോടതിയിലെ നിയമപോരാട്ടം ജയിച്ചതിലൂടെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നിലനിര്‍ത്താനിറങ്ങാന്‍ അവകാശം നേടിയെടുത്തത്. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാരും മുതിര്‍ന്നില്ല. നേരത്തെ കോടതി വിധിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കോര്‍ട്ടില്‍ ജോക്കോവിച്ച് പരിശീലനം തുടങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ ജോക്കോവിച്ചിനെ ടോപ് സീഡായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  

തിങ്കളാഴ്ചയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. തന്റെ പത്താം ഓസ്ട്രേലിയന്‍ ഓപ്പണും 21ാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണ് നിലവിലെ ചാംപ്യനായ ജോക്കോവിച്ച് ലക്ഷ്യം വച്ചിരുന്നത്.

സ്പാനിഷ് താരം റാഫേല്‍ നദാല്‍ രൂക്ഷമായാണ് ജോക്കോവിച്ചിന്റെ ചെയ്തികളോട് പ്രതികരിച്ചിരുന്നത്. വ്യക്തിയേക്കാളും പ്രാധാന്യം ഓസ്‌ട്രേലിയന്‍ ഓപ്പണിനാണെന്നാണ് നദാല്‍ പ്രതികരിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios