വിംബിള്‍ഡണ്‍: അവിശ്വസനീയ തിരിച്ചുവരവുമായി ജോക്കോവിച്ച് സെമിയില്‍
ആദ്യ രണ്ട് സെറ്റുകള്‍ 5-7നും 2-6നും കൈവിട്ട ജോക്കോ പിന്നീടുള്ള മൂന്ന് സെറ്റുകള്‍ 6-3, 6-2, 6-2ന് സ്വന്തമാക്കിയാണ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. കരിയറില്‍ 43-ാം തവണയും വിംബിള്‍ഡണില്‍ പതിനൊന്നാം തവണയുമാണ് ജോക്കോ ഗ്രാന്‍ സ്ലാം സെമിയിലെത്തുന്നത്.
ലണ്ടന്‍: ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സെമിയിലെത്തി. അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ ഇറ്റലിയുടെ ജാനിക് സിന്നറെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയാണ് ജോക്കോവിച്ച് തുടര്‍ച്ചയായ നാലാം വിംബിള്‍ഡണ്‍ കിരീടമെന്ന ലക്ഷ്യത്തോട് ഒരു പടികൂടി അടുത്തത്. രണ്ട് സെറ്റ് പിന്നില്‍ നിന്നശേഷമായിരുന്നു ജോക്കോയുടെ തിരിച്ചുവരവ്.
ആദ്യ രണ്ട് സെറ്റുകള്‍ 5-7നും 2-6നും കൈവിട്ട ജോക്കോ പിന്നീടുള്ള മൂന്ന് സെറ്റുകള്‍ 6-3, 6-2, 6-2ന് സ്വന്തമാക്കിയാണ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. കരിയറില്‍ 43-ാം തവണയും വിംബിള്‍ഡണില്‍ പതിനൊന്നാം തവണയുമാണ് ജോക്കോ ഗ്രാന്‍ സ്ലാം സെമിയിലെത്തുന്നത്.
റോജര്‍ ഫെഡററുടെ 20 ഗ്രാന്‍സ്ലാം കിരീടനേട്ടത്തോടൊപ്പം നില്‍ക്കുന്ന ജോക്കോവിച്ചിന് ഫെഡറെ മറികടന്ന് ഗ്രാന്‍സ്ലാം കിരീടനേട്ടത്തില്‍ നദാലിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്താനുള്ള അവസരാണ് ഇത്തവണ വിംബിള്‍ഡിണില്‍. നേരത്തെ ഈ വര്‍ഷം കൊവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്താക്കപ്പെട്ട ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടറില്‍ നദാലിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു.
കരിയറില്‍ ആദ്യ രണ്ട് സെറ്റും നഷ്ടമായശേഷം ഇത് ഏഴാം തവണയാണ് ജോക്കോ ജയിച്ചു മുന്നേറുന്നത്.