വിംബിള്‍ഡണ്‍: ജോക്കോവിച്ച് നാലാം റൗണ്ടില്‍, വനിതകളില്‍ വന്‍ അട്ടിമറി

വനിതകളില്‍ ഇഗ സ്വിയറ്റക്, കരോളിന പ്ലിസ്‌കോവ, അറൈന സബലെങ്ക എന്നിവര്‍ നാലാം റൗണ്ടിലേക്ക മുന്നേറി. അതേസയം 2017ലെ ചാംപ്യന്‍ ഗര്‍ബൈന്‍ മുഗുരുസ മൂന്നാം റൗണ്ടില്‍ പുറത്തായി.

Novak Djokovic into the fourth roudn fourth round of Wimbledon

ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ നാലാം റൗണ്ടില്‍. അമേരിക്കയുടെ ഡെന്നിഡ് കുഡ്‌ലയെയാണ് സെര്‍ബിയന്‍ താരം പരാജയപ്പെടുത്തിയത്. ബൗട്ടിസ്റ്റ് അഗട്ട്, ആന്ദ്രേ റുബ്‌ലേവ്, കരേണ്‍ ഖച്ചനോവ് എന്നിവരും നാലാം റൗഡിലേക്ക് മുന്നേറി. അതേസമയം ഒമ്പതാം സീഡ് ഡിയേഗോ ഷ്വാര്‍സ്മാന്‍ മൂന്നാം റൗണ്ടില്‍ പുറത്തായി. വനിതകളില്‍ ഇഗ സ്വിയറ്റക്, കരോളിന പ്ലിസ്‌കോവ, അറൈന സബലെങ്ക എന്നിവര്‍ നാലാം റൗണ്ടിലേക്ക മുന്നേറി. അതേസയം 2017ലെ ചാംപ്യന്‍ ഗര്‍ബൈന്‍ മുഗുരുസ മൂന്നാം റൗണ്ടില്‍ പുറത്തായി.

കുഡ്‌ലയ്‌ക്കെതിരെ അവസാന സെറ്റില്‍ മാത്രമാണ് ജോക്കോവിച്ചിന് അല്‍പമെങ്കിലും വിയര്‍ക്കേണ്ടി വന്നത്. ആദ്യ സെറ്റ് 6-4നും രണ്ടാം സെറ്റ് 6-3നുമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ ജോക്കോവിച്ചിന്റെ സെര്‍വ് ബ്രേക്ക് ചെയ്യാന്‍ കുഡ്‌ലയ്ക്കായി. എന്നാല്‍ തിരിച്ചു ബ്രേക്ക് ചെയ്ത ജോക്കോവിച്ച് സെറ്റ് ട്രൈ ബ്രേക്കിലേക്ക് നീട്ടി. ജോക്കോവിിച്ച് അനായാസം സെറ്റും മത്സരവും സ്വന്തമാക്കി.

ജര്‍മന്‍ താരം ഡൊമിനിക് കോഫറിനെയാണ് എട്ടാം സീഡ് അഗട്ട് തോല്‍പ്പിച്ചത്. 5-7, 1-6 6-7 എന്ന് സ്‌കോറിനായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. റുബ്‌ലേവ് ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 3-6, 7-5, 4-6, 2-6. ഖച്ചനോവ് അമേരിക്കന്‍ താരം ഫ്രാന്‍സസ് തിയോഫയെ 3-6, 4-6, 4-6 എന്ന് സ്‌കോറിന് തകര്‍ത്താം നാാലം റൗണ്ടിലേക്ക് മുന്നേറിയത്. അതേസമയം ഷ്വാര്‍സ്മാന്‍ ഇറ്റാലിയന്‍ താരം മര്‍ട്ടോണ്‍ ഫുക്‌സോവിച്ചിന് മുന്നില്‍ തോല്‍വി സമ്മതിച്ചു. സ്‌കോര്‍ 3-6, 3-6, 7-6, 4-6.

വനിതകളില്‍ ടുണീഷ്യയുടെ ഒന്‍സ് ജബൗറാണ് മുന്‍ ചാംപ്യനായ മുഗുരുസയെ അട്ടിമറിച്ചത്. 5-7, 6-3, 6-2 എന്ന് സ്‌കോറിനായിരുന്നു ജബൗറിലന്റെ ജയം. സ്വിയറ്റക് 6-1 6-0ത്തിന് റൊമാനിയയുടെ കമേലിയ ബേഗുവിനെ തോല്‍പ്പിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios