Wimbledon : ജോക്കോവിച്ച് ക്വാര്‍ട്ടറില്‍, അല്‍ക്കറാസും ഒസ്റ്റപെങ്കോയും പുറത്ത്; നദാല്‍ ഇന്നിറങ്ങും

വനിതകളില്‍ ടുണീഷ്യന്‍ താരം ജബേര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ബെല്‍ജിയത്തിന്റെ എലിസ് മെര്‍ട്ടന്‍സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-7,, 4-6. ജര്‍മന്‍ താരം ജൂള്‍ 6-2, 6-4നാണ് വാട്‌സണെ തോല്‍പ്പിച്ചത്. മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ ഒസ്റ്റപെങ്കോ ആദ്യ സെറ്റ് നേടിയ ശേഷമാണ് പുറത്തായത്.

Novak Djokovic into quarter finals of Wimbeldon

ലണ്ടന്‍: വിംബിള്‍ഡണില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോകോവിച്ച് (Novak Djokovic) ക്വാര്‍ട്ടര്‍ ഫൈനലില്‍. അതേസമയം അഞ്ചാം സീഡ് കാര്‍ലോസ് അല്‍ക്കറാസ് (Carlos Alcaraz) പുറത്തായി. യാനിക്ക് സിന്നറാണ് അല്‍ക്കറാസിനെ മറികടന്നത്. ബ്രിട്ടീഷ് താരം കാമറൂണ്‍ നോറിയും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അതേസമയം, ഫ്രാന്‍സ് തിയാഫൊ പുറത്തായി. ഡേവിഡ് ഗോഫിനാണ് അമേരിക്കന്‍ താരത്തെ മറികടന്നത്. വനിതകളില്‍ ഒന്‍സ് ജബേര്‍ ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം 12-ാം സീഡ് യെലേന ഒസ്റ്റപെങ്കോ, ഹീതര്‍ വാട്‌സണ്‍ പുറത്തായി.

ഡച്ച് താരം ടിം വാന്‍ റിജ്‌തോവനെ മറികടന്നാണ് ജോക്കോവിച്ച് ക്വാര്‍ട്ടറിലെത്തിയത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 6-2, 4-6, 6-1, 6-2. പതിമൂന്നാം തവണയാണ് സെര്‍ബിയന്‍ താരം വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. ക്വാര്‍ട്ടറില്‍ സിന്നറാണ് ജോകോവിച്ചിന്റെ എതിരാളി. സിന്നര്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് അല്‍കാറസിനെ തോല്‍പിച്ചത്. സ്‌കോര്‍ 6-1, 6-4, 6-7, 6-3.

നോറിയുടെ ജയം നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. അമേരിക്കയുടെ തോമി പോളിനെതിരെ 6-4, 7-5, 6-4 എന്ന സ്‌കോറിനാണ് നോറി തോല്‍പ്പിച്ചത്. അതേസമം, അഞ്ച് സെറ്റ് നീണ്ട പോരിലാണ് അമേരിക്കയുടെ തന്നെ തിയഫോ, ഗോഫിനോട് അടിയറവ് പറഞ്ഞത്. സ്‌കോര്‍ 7-6, 5-7, 5-7, 6-4, 7-5. ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് രണ്ടാം സീഡ് റാഫേല്‍ നദാല്‍ ഇന്നിറങ്ങും.

വനിതകളില്‍ ടുണീഷ്യന്‍ താരം ജബേര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ബെല്‍ജിയത്തിന്റെ എലിസ് മെര്‍ട്ടന്‍സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-7,, 4-6. ജര്‍മന്‍ താരം ജൂള്‍ 6-2, 6-4നാണ് വാട്‌സണെ തോല്‍പ്പിച്ചത്. മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ ഒസ്റ്റപെങ്കോ ആദ്യ സെറ്റ് നേടിയ ശേഷമാണ് പുറത്തായത്. തത്ജാന മരിയക്കെതിരെ 5-7, 7-5, 7-5 എന്ന സ്‌കോറിനായിരുന്നു ഒസ്റ്റപെങ്കോയുടെ തോല്‍വി.
 

Latest Videos
Follow Us:
Download App:
  • android
  • ios