ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ചിന്റെ ഗംഭീര തിരിച്ചുവരവ്; ലക്ഷ്യം റാഫേല്‍ നദാലിനൊപ്പമെത്തുക

പത്താം ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്ക് ലക്ഷ്യമിടുന്ന ജോക്കോവിച്ചിന് ഇനി മുന്നില്‍ രണ്ടേരണ്ട് മത്സരങ്ങള്‍. മെല്‍ബണ്‍ പാര്‍ക്കില്‍ തുടര്‍ച്ചയായ 26 ജയമെന്ന ആന്ദ്രേ അഗാസിയുടെ നേട്ടത്തിനൊപ്പമെത്താനും ജോക്കോവിച്ചിനായി.

Novak Djokovic in red-hot form and two steps away from tenth australian open

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ തിരിച്ചുവരവാണ് നൊവാക് ജോക്കോവിച്ച് നടത്തിയത്. ജോക്കോവിച്ചിനൊപ്പം സെമിയിലെത്തിയ മറ്റ് മൂന്ന് താരങ്ങളും ഒരു ഗ്രാന്‍സ്ലാം കിരീടം പോലും നേടാത്തവരാണ്. നാളെ സെമിയില്‍ അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരം ടോമി പോളാണ് ജോക്കോവിച്ചിന്റെ എതിരാളി. ആന്ദ്രേ റുബ്ലേവും ജോക്കോവിച്ചും റാങ്കിംഗില്‍ ഒരു സ്ഥാനത്തിന്റെ വ്യത്യാസം മാത്രമേയുള്ളൂവെങ്കിലും കളത്തില്‍ സെര്‍ബിയന്‍ താരത്തിന്റെ ആധിപത്യമായിരുന്നു.
 
പത്താം ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്ക് ലക്ഷ്യമിടുന്ന ജോക്കോവിച്ചിന് ഇനി മുന്നില്‍ രണ്ടേരണ്ട് മത്സരങ്ങള്‍. മെല്‍ബണ്‍ പാര്‍ക്കില്‍ തുടര്‍ച്ചയായ 26 ജയമെന്ന ആന്ദ്രേ അഗാസിയുടെ നേട്ടത്തിനൊപ്പമെത്താനും ജോക്കോവിച്ചിനായി. നിലവിലെ ചാംപ്യന്‍ റാഫേല്‍നദാലും റണ്ണറപ്പ് ദാനില്‍ മെദ്‌വദേവുമെല്ലാം നേരത്തെയവസാനിപ്പിച്ച ടൂര്‍ണമെന്റില്‍ റാങ്കിംഗില്‍ മുന്നിലുള്ള ഗ്രീക്ക്താരം സ്റ്റെഫാനോ സിറ്റ്‌സിപാസ് മാത്രമാണ് ജോക്കോവിച്ചിന് വെല്ലുവിളിയുയര്‍ത്താന്‍ പോന്ന താരം. 

സെമിയിലെത്തിയ ശേഷം ഒരിക്കല്‍ പോലും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടമില്ലാതെ മടങ്ങിയിട്ടില്ലെന്ന ചരിത്രവും ജോക്കോവിച്ചിന് കൂട്ട്. 35ആം വയസ്സിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് സെര്‍ബിയന്‍ താരം കാഴ്ചവയ്ക്കുന്നത്. ഒരു വര്‍ഷം മുന്‍പ് കൊവിഡ് വാക്‌സീന്റെ  പേരില്‍ ഓസ്‌ട്രേലിയ വിടേണ്ടിവന്ന ജോക്കോവിച്ചിന് ഇത്തവണ ടൂര്‍ണമെന്റിന് തൊട്ടുമുന്‍പാണ് വീസ അനുവദിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയാല്‍ ഏറ്റവുമധികം ഗ്ലാന്‍സ്ലാം കിരീടമെന്ന റാഫേല്‍ നദാലിന്റെ നേട്ടത്തിനൊപ്പവുമെത്താം സെര്‍ബിയന്‍ താരത്തിന്.

മിക്‌സ്ഡ് ഡബിള്‍സ് സാനിയ- ബൊപ്പണ്ണ സഖ്യത്തന്  ഫൈനല്‍

മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- സാനിയ മിര്‍സ സഖ്യം 28ന് ഫൈനലിനിറങ്ങും. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി- റാഫേല്‍ മാറ്റോസ് സഖ്യത്തെയാണ് ഇരുവരും നേരിടുക. സാനിയയുടെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണിത്. ജയത്തോടെ കരിയര്‍ അവസാനിപ്പിക്കുകയാണ് താരത്തിന്റെ ലക്ഷ്യം.

വെഹോസ്റ്റിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്‌സിയില്‍ ഗോള്‍; നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ജയം

Latest Videos
Follow Us:
Download App:
  • android
  • ios