ഫെഡററുടെ റെക്കോഡ് മറികടന്നു; എടിപി റാങ്കിങ്ങില്‍ റെക്കോഡിട്ട് ജോക്കോവിച്ച്

റോജര്‍ ഫെഡററുടെ 310 ആഴ്ചയുടെ റെക്കോര്‍ഡാണ് ജോകോവിച്ച് മറികടന്നത്. ജോകോവിച്ച് ഒന്നാം റാങ്കില്‍ 311-ാം ആഴ്ച്ചയിലേക്ക് കടന്നു.
 

Novak Djokovic creates new record in ATP ranking

ദുബായ്: എടിപി റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാംസ്ഥാനം സ്വന്തമാക്കിയ റെക്കോര്‍ഡ് ഇനി സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ചിന്റെ പേരില്‍. റോജര്‍ ഫെഡററുടെ 310 ആഴ്ചയുടെ റെക്കോര്‍ഡാണ് ജോകോവിച്ച് മറികടന്നത്. ജോകോവിച്ച് ഒന്നാം റാങ്കില്‍ 311-ാം ആഴ്ച്ചയിലേക്ക് കടന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജേതാവായി പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടം നേടിയാണ് ജോകോവിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 

2005ല്‍ ആദ്യ നൂറിലെത്തിയ ജോകോവിച്ച് തൊട്ടടുത്ത വര്‍ഷം അന്‍പതാം റാങ്കിലും 2007ല്‍ ആദ്യ പത്തിലുമെത്തി. ഇരുപത്തിനാലാം വയസ്സില്‍ 2011 ജൂലൈ നാലിനാണ് ജോകോവിച്ച് ആദ്യമായി ഒന്നാം റാങ്ക് സ്വന്തമാക്കിയത്. വ്യത്യസ്ത കാലങ്ങളിലായി അഞ്ച് തവണയാണ് ജോകോവിച്ച് ഒന്നാം റാങ്കിലെത്തിയത്. റാഫേല്‍ നദാല്‍, ഡാനില്‍ മെദ്വദേവ്, ഡൊമിനിക് തീം, റോജര്‍ ഫെഡറര്‍, സ്റ്റെഫാനോസ് സിറ്റസിപാസ്, അലക്സാണ്ടര്‍ സ്വരേവ്, ആന്ദ്രേ റുബ്ലേവ്, ഡീഗോ ഷ്വാര്‍ട്സ്മാന്‍, മത്തേയോ ബെരെറ്റീനി എന്നിവരാണ് രണ്ട് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.

കരിയര്‍ അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുന്ന കരുതപ്പെടുന്ന താരമാണ് സെര്‍ബിയക്കാരന്‍. ഇപ്പോള്‍ 18 കിരീടങ്ങള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്. 20 കിരീടങ്ങള്‍ വീതം നേടിയിട്ടുള്ള റോജര്‍ ഫെഡററും റാഫേല്‍ നദാലുമാണ് മുന്നിലുള്ളത്. 33 വയസ് മാത്രമുള്ള ജോക്കോവിച്ചിന് മുന്നില്‍ നാലോ- അഞ്ചോ വര്‍ഷങ്ങളുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Latest Videos
Follow Us:
Download App:
  • android
  • ios