വെങ്കലവുമില്ല, ജോക്കോവിച്ച് വട്ടപൂജ്യം; ഒളിംപിക് ടെന്നിസില്‍ ബുസ്റ്റയോട് പരാജയപ്പെട്ടു

സെമിയില്‍ പരാജയപ്പെട്ടതിന് പിന്നാലെ വെങ്കലത്തിനായുള്ള മത്സരത്തിലും ലോക നമ്പര്‍ താരം തോല്‍വിയറിഞ്ഞു. സ്പാനിഷ് താരം കരേനൊ ബുസ്റ്റയാണ് സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചത്.

Novak Djokovic crashed out from Olympic Tennis Singles

ടോക്യോ: ഒളിംപിക് ടെന്നിസ് സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ച് ഒരു മെഡല്‍ പോലുമില്ലാതെ മടങ്ങുന്നു. ഇന്നലെ സെമിയില്‍ പരാജയപ്പെട്ടതിന് പിന്നാലെ വെങ്കലത്തിനായുള്ള മത്സരത്തിലും ലോക നമ്പര്‍ താരം തോല്‍വിയറിഞ്ഞു. സ്പാനിഷ് താരം കരേനൊ ബുസ്റ്റയാണ് സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചത്.

6-4 6-7 6-3 എന്ന സ്‌കോറിനായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. റിയൊ ഒളിംപിക്‌സിലും മൂന്നാം സ്ഥാനക്കാരായ മത്സരത്തിലാണ് ജോക്കോവിച്ച് പുറത്തായിരുന്നത്. അന്ന് അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രൊയാണ് ജോക്കോവിച്ചിനെ തോല്‍പ്പിച്ചത്. ഇത്തവണ സ്പാനിഷ് താരത്തിന്റെ മുന്നിലും തോല്‍വി സമ്മതിച്ചു. ഇന്നലെ സെമിയില്‍ അലക്‌സാണ്ടര്‍ സ്വെരേവാണ് ജോക്കോവിനെ തോല്‍വിച്ചിരുന്നത്.

ഇന്ന് ആദ്യ സെറ്റ് ജോക്കോവിച്ചിനെ അമ്പരപ്പിച്ച് ബുസ്റ്റ നേടുകയായിരുന്നു. രണ്ടാം സെറ്റില്‍ ജോക്കോ തിരിച്ചടിച്ചു. ടൈബ്രേക്കിലാണ് ജോക്കോ മത്സരം പിടിച്ചത്. എന്നാല്‍ മത്സരം മൂന്നാം സെറ്റിലേക്ക് നീണ്ടപ്പോള്‍ ജോക്കോവിച്ചിന് അടി തെറ്റി. ഇന്ന് നടക്കുന്ന ഫൈനലില്‍ സ്വെരേവ് റഷ്യന്‍ ഒളിംപിക് അസോസിയേഷന്റെ കരേന്‍ ഖച്ചനോവ് തിരിച്ചെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios