ബോക്സിംഗില്‍ ചരിത്രനേട്ടം, ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം ഇടിച്ചിട്ട് ഇന്ത്യയുടെ നിഖാത് സരീന്‍

സ്വര്‍ണനേട്ടത്തിന് പിന്നാലെ സരീന് കായികലോകത്തു നിന്ന് അഭിനന്ദനപ്രവാഹമാണ്. വനിതാ ബോക്സിംഗില്‍ മേരി കോമിന്‍റെ പിന്‍ഗാമിയെന്നാണ് സരീനെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ സരീനെ വിശേഷിപ്പിക്കുന്നത്.

Nikhat Zareen wins historic gold medal in Womens Boxing Championships

ഇസ്താംബൂള്‍: ബോക്സിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ താരം നിഖാത് സരീന്‍. തുര്‍ക്കിയില്‍ നടക്കുന്ന ലോക ബോക്സിംഗ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍(Women’s Boxing Championships) തായ്‌ലന്‍ഡിന്‍റെ ജുറ്റ്മാസ് ജിറ്റ്പോങിനെ ഇടിച്ചിട്ട് ഇന്ത്യയുടെ നിഖാത് സരീന്‍( Nikhat Zareen) സ്വര്‍ണം നേടി. തായ് എതിരാളിക്കെതിരെ വ്യക്തമായ ആധിപത്യത്തോടെയാണ് സരീന്‍റെ സ്വര്‍ണനേട്ടം. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമാണ് സരീന്‍.

സ്വര്‍ണനേട്ടത്തിന് പിന്നാലെ സരീന് കായികലോകത്തു നിന്ന് അഭിനന്ദനപ്രവാഹമാണ്. വനിതാ ബോക്സിംഗില്‍ മേരി കോമിന്‍റെ പിന്‍ഗാമിയെന്നാണ് സരീനെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ സരീനെ വിശേഷിപ്പിക്കുന്നത്. ഒളിംപിക്സ് യോഗ്യതാ പോരാട്ടത്തില്‍ സാക്ഷാല്‍ മേരി കോമിനോട് നേരിയ വ്യത്യാസത്തില്‍ തോറ്റതാണ് സരീന് യോഗ്യത നഷ്ടമാക്കിയത്. എന്നാലിപ്പോള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി സരീന്‍ മേരി കോമിന്‍റെ പിന്‍ഗാമിയാണ് താനെന്ന് തെളിയിച്ചിരിക്കുന്നു.

സരീന്‍റെ ഗോള്‍ഡന്‍ പഞ്ചിന് കൈയടിച്ച് കായികലോകം

 

Latest Videos
Follow Us:
Download App:
  • android
  • ios