Wimbledon : നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസ് പുറത്ത്; നദാല്‍ നാലാം റൗണ്ടില്‍

വനിതകളില്‍ ലോക ഒന്നാം നമ്പര്‍ ഇഗാ മൂന്നാം റൗണ്ടില്‍ പുറത്തായി. ഫ്രാന്‍സിന്റെ ആലിസ് കോര്‍ണെറ്റാണ് ഇഗയുടെ ജൈത്രയാത്രയ്ക്ക് അന്ത്യം കുറിച്ചത്. ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ ഇഗ തുടര്‍ച്ചയായ മുപ്പത്തിയേഴ് ജയവുമായാണ് മൂന്നാം റൗണ്ടിനിറങ്ങിയത്.

Nick Kyrgios beat Stefanos Tsitsipas in wimbledon

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസ് (Stefanos Tsitsipas) പുറത്തായി. ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗ്യോസാണ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചത്. അതേസമയം ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ റാഫേല്‍ നദാല്‍ (Rafael Nadal) അവസാന പതിനാറിലെത്തി. ലൊറന്‍സൊ സൊനേഗോയാണ് നദാലിന് മുന്നില്‍ വീണത്. ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് (Novak Djokovic), അഞ്ചാം സീഡ് കാര്‍ലോസ് അല്‍ക്കറാസ് എന്നിവര്‍ക്ക് ഇന്ന് മത്സരമുണ്ട്. വനിതാ വിഭാഗത്തില്‍ നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ ഇഗാ സ്വിയടെക് മൂന്നാം റൗണ്ടില്‍ പുറത്തായി.

റിഷഭ് പന്ത് ആന്‍ഡേഴ്സണെ റിവേഴ്സ് സ്വീപ്പ് ചെയ്തതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രവി ശാസ്ത്രി

കിര്‍ഗ്യോസിനെതിരെ ആദ്യ സെറ്റ് നേടി ശേഷമാണ് സിറ്റ്‌സിപാസ് തോല്‍വി വഴങ്ങിയത്. 6-7, 6-4, 6-3, 7-6 എന്ന സ്‌കോറിനായിരുന്നു കിര്‍ഗ്യോസിന്റെ തോല്‍വി. രണ്ടും മൂന്നും സെറ്റില്‍ കിര്‍ഗ്യോസ് ഗ്രീക്ക് താരത്തിന് ഒരവസരവും നല്‍കിയില്ല. നാലാം സെറ്റില്‍ സിറ്റ്‌സിപാസ് തിരിച്ചുവരവിനുള്ള ശ്രമം നടത്തിയെങ്കിലും ടൈബ്രേക്കില്‍ വീണു. ഇറ്റാലിയന്‍ താരം താരം സൊനേഗോയ്‌ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ ജയം. സ്‌കോര്‍ 6-1, 6-2, 6-4.

ഇഗ പുറത്ത്

വനിതകളില്‍ ലോക ഒന്നാം നമ്പര്‍ ഇഗാ മൂന്നാം റൗണ്ടില്‍ പുറത്തായി. ഫ്രാന്‍സിന്റെ ആലിസ് കോര്‍ണെറ്റാണ് ഇഗയുടെ ജൈത്രയാത്രയ്ക്ക് അന്ത്യം കുറിച്ചത്. ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ ഇഗ തുടര്‍ച്ചയായ മുപ്പത്തിയേഴ് ജയവുമായാണ് മൂന്നാം റൗണ്ടിനിറങ്ങിയത്. 6-4, 6-2 എന്ന സ്‌കോറിനായിരുന്നു കോര്‍ണെറ്റിന്റെ വിജയം. ഫെബ്രുവരിയില്‍ യെലേന ഒസ്റ്റപെന്‍കോയോട് തോറ്റതിന് ശേഷം ഇഗയുടെ ആദ്യ തോല്‍വിയാണിത്. പെട്ര ക്വിറ്റോവയും മൂന്നാം റൗണ്ടില്‍ പുറത്തായി. സിമോണ ഹാലെപ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.

Latest Videos
Follow Us:
Download App:
  • android
  • ios