ഒളിംപിക്സ് ഫൈനലില്‍ നീരജ് ചോപ്ര ധരിച്ച വാച്ചിന്‍റെ വില കേട്ട് ഞെട്ടി ആരാധകർ
കായികതാരങ്ങള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്തതിനാല്‍ വാച്ചിന് തീരം ഭാരം തോന്നത്തതാണ്
പാരീസ്: പാരീസ് ഒളിംപിക്സിലെ ജാവലിന്‍ ത്രോ ഫൈനലില്‍ മത്സരിത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ നീരജ് ചോപ്ര ധരിച്ച വാച്ചിന്‍റെ വില 52 ലക്ഷത്തിലധികമെന്ന് റിപ്പോര്‍ട്ട്. ഒളിംപിക്സ് ഫൈനല്‍ പൂര്‍ത്തിയായശേഷം സ്വര്‍ണം നേടിയ പാക് താരം അര്‍ഷാദ് നദീമിനെ നീരജ് അഭിനന്ദിക്കുന്ന ചിത്രങ്ങൾ കണ്ടാണ് നീരജ് കൈയില്‍ ധരിച്ചിരിക്കുന്നത് അരക്കോടി രൂപ വിലയുള്ള ഒമേഗ സീംസ്റ്റര്‍ അക്വ ടെറാ 150 അള്‍ട്രാ ലൈറ്റ് വാച്ചാണെന്ന് ആരാധകര്‍ കണ്ടെത്തിയത്.
കായിക താരങ്ങള്‍ക്ക് വേണ്ടി മാത്രമായി പ്രത്യേകം ഡിസൈന്‍ ചെയ്തതാണ് ഈ വാച്ചുകളെന്ന് ഒമേഗയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. ഔദ്യോഗിക വെബ്‌സൈറ്റിലെ വില അനുസരിച്ച് നീരജ് ധരിച്ച വാച്ചിന്‍റെ വില 52,13,200 ആണ്. അതേസമയം അള്‍ട്രാ ലൈറ്റ് വിഭാഗത്തില്‍ തന്നെ ഒമേഗയുടെ 28 തരത്തിലുള്ള വാച്ചുകള്‍ ലഭ്യമാണെന്നും വെബ്‌സൈറ്റിലുണ്ട്.
റയല്‍ മാഡ്രിഡില്‍ എംബാപ്പെയുടെ ഒരു ദിവസത്തെ പ്രതിഫലം 72 ലക്ഷം രൂപ, ഓരോ മിനിറ്റും നേടുന്നത് 5486 രൂപ
കായികതാരങ്ങള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്തതിനാല്‍ വാച്ചിന് തീരം ഭാരം തോന്നത്തതാണ്. അഞ്ച് വര്‍ഷ വാറന്‍റിയോടു കൂടി വരുന്ന വാച്ച് കൃത്യതയുടെ കാര്യത്തിലും മുന്നിലാണ്. വാട്ടര്‍, ഷോക്ക് പ്രൂഫും പോറല്‍ വീഴത്താതും ആന്‍റി റിഫ്ലക്ടിംഗ് കോട്ടിംഗുമെല്ലാമുള്ള വാച്ചില്ർ ഗ്രേഡ് 5 ടൈറ്റാനിയം ഉപയോഗിച്ചിരിക്കുന്നതിനാല്‍ സ്റ്റെയിൻലെസ് സ്റ്റീല്‍ തിളക്കമുള്ള ചാരനിറത്തിലാണ് എത്തുന്നത്.
പാരീസ് ഒളിംപിക്സ്ന് തൊട്ട് മുമ്പ് മെയിലാണ് നീരജ് ഒമേഗ വാച്ചുകളുടെ ബ്രാന്‍ഡ് അംബാസഡാറായത്. മെയില്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കാനായി ഖത്തറിലെത്തിയപ്പോഴാണ് ദോഹയില്‍ ഒമേഗ മാളില്‍ നടന്ന ചടങ്ങില്‍ നീരജിനെ ഒമേഗയുടെ ബ്രാന്‍ഡ് അംബാസഡറായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഒളിംപിക് ഫൈനലില്‍ സുവര്‍ണ പ്രതീക്ഷയുമായിറങ്ങിയ നിലവിലെ ചാമ്പ്യൻ കൂടിയായിരുന്ന നീരജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 92.97 മീറ്റര്‍ ദൂരം താണ്ടിയാണ് പാകിസ്ഥാന്‍റെ അര്‍ഷാദ് ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. വെള്ളി നേടിയ നീരജ് എറിഞ്ഞത് 89.45 മീറ്ററായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക