സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര ഇന്നിറങ്ങും; ലക്ഷ്യം 90 മീറ്ററും സ്വര്‍ണവും
പാവോ നൂര്‍മി ഗെയിംസിലെ വെള്ളിക്ക് ശേഷം കുര്‍താനെ ഗെയിംസില്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. ആദ്യ ശ്രമത്തില്‍ 86.69 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് സ്വര്‍ണം നേടിയത്. 90 മീറ്റര്‍ ലക്ഷ്യമിട്ടാണ് കുര്‍താനെ ഗെയിംസില്‍ നീരജ് ഇറങ്ങിയതെങ്കിലും മഴയും പ്രതികൂല കാലാവസ്ഥയും തടസമായി.
സ്‌റ്റോക്ക്‌ഹോം: ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്രയ്ക്ക് (Neeraj Chopra) ഇന്ന് സീസണിലെ മൂന്നാം മത്സരം. സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗിലാണ് ജാവിന്‍ ത്രോ താരം നീരജ് മത്സരിക്കുന്നത്. സീസണിലെ ആദ്യ മത്സരമായ പാവോ നൂര്‍മി ഗെയിംസില്‍ നീരജ് 89.30 മീറ്റര്‍ ദൂരത്തോടെ വെള്ളി നേടിയിരുന്നു. ഫിന്‍ലന്‍ഡില്‍ (Finland) നടന്ന രണ്ടാമത്തെ മത്സരത്തില്‍ 86.60 മീറ്റര്‍ ദൂരമാണ് നീരജ് കണ്ടെത്തിയത്. ലോക ചാംപ്യന്‍ഷിപ്പിനും കോമണ്‍വെല്‍ത്ത് ഗെയിംസിനുമുള്ള മുന്നൊരുക്കമായാണ് നീരജ് ഈ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മലയാളി ലോംഗ് ജംപര്‍ എം ശ്രീശങ്കര്‍ (M Sreeshankar) ഡയമണ്ട് ലീഗിന് യോഗ്യത നേടിയെങ്കിലും മീറ്റില്‍ പങ്കെടുക്കുന്നില്ല.
പാവോ നൂര്‍മി ഗെയിംസിലെ വെള്ളിക്ക് ശേഷം കുര്‍താനെ ഗെയിംസില്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. ആദ്യ ശ്രമത്തില്‍ 86.69 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് സ്വര്‍ണം നേടിയത്. 90 മീറ്റര്‍ ലക്ഷ്യമിട്ടാണ് കുര്‍താനെ ഗെയിംസില്‍ നീരജ് ഇറങ്ങിയതെങ്കിലും മഴയും പ്രതികൂല കാലാവസ്ഥയും തടസമായി. എങ്കിലും ആതിഥേയ താരം ഒളിവര്‍ ഹെലാന്‍ഡര്‍, സീസണില്‍ 93.07 മീറ്റര്‍ ദൂരം കണ്ടെത്തിയ ലോകചാംപ്യന്‍ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് എന്നിവരെ പിന്തള്ളി നീരജിന് സ്വര്‍ണം എറിഞ്ഞിടാനായത് അഭിമാന നേട്ടമായി.
ആദ്യ ശ്രമത്തില്‍ തന്നെ 86.69 മീറ്റര്‍ ദൂരം താണ്ടി നീരജിന്റെ രണ്ടാം ശ്രമം ഫൗളായി. മൂന്നാം ത്രോ എറിയാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതിയ നീരജ് അടുത്ത മൂന്ന് ത്രോകളും എറിയാതെ തന്നെയാണ് ഒന്നാമതെത്തിയത്. 2012ലെ ഒളിമ്പിക് ചാമ്പ്യന്‍ ട്രിനാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോണ്‍ വാല്‍ക്കോട്ട് 86.64 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടിയപ്പോള്‍ സീസണില്‍ 93.07 മീറ്റര്‍ ദൂരം കണ്ടെത്തിയ ലോകചാംപ്യന്‍ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് 84.75 മീറ്റര്‍ ദൂരം താണ്ടി വെങ്കലം നേടി.
90 മീറ്റര്‍ എന്ന ലക്ഷ്യമിട്ടായിരുന്നു നീരജ് ഇന്ന് കുര്‍താനെ ഗെയിംസില്‍ ഇറങ്ങിയത്. കഴിഞ്ഞ ഒരുമാസമായി ഫിന്‍ലന്‍ഡില്‍ നടത്തിയ പരിശീലനവും താരത്തിന്റെ ആത്മവിശ്വാസം കൂട്ടിയിരുന്നു. എന്നാല്‍ മഴയും പ്രതികൂല കാലാവസ്ഥയും കൂടുതല്‍ ശ്രമങ്ങള്‍ക്ക് തടസമായി.