നീരജ് ഇന്നിറങ്ങുന്നു, ഫൈനലില്‍ പാകിസ്ഥാന്‍ താരത്തേയും മറികടക്കണം; ജാവലിന്‍ ത്രോയില്‍ മെഡല്‍ പ്രതീക്ഷ

ഇന്നത്തെ ഫൈനലിന് മറ്റൊരു മാനം കൂടിയുണ്ട്. ഇന്ത്യയുടെ ചിരവൈരിയായ പാകിസ്ഥാന്‍ താരം കൂടി ഫൈനലിന് യോഗ്യത നേടിയിട്ടുണ്ടെന്നുള്ളതാണത്. അര്‍ഷദ് നദീമാണ് ഫൈനലിന് യോഗ്യത നേടിയ പാകിസ്ഥാന്‍ താരം.


 

Neeraj Chopra going to the finals of Javelin today

ടോക്യോ: ജാവലിന്‍ ത്രോയില്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യയുടെ നീരജ് ചോപ്ര ഇന്നിറങ്ങും. വൈകീട്ട് 4.30നാണ് ഫൈനല്‍ തുടങ്ങുന്നത്. ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്കായ 83.50 മറികടന്നാണ് നീരജ് ഫൈനലിന് യോഗ്യത നേടിയിരുന്നത്. 86.65 മീറ്ററാണ് ഒറ്റയേറില്‍ നീരജ് മറികടന്നത്.

ഇന്നത്തെ ഫൈനലിന് മറ്റൊരു മാനം കൂടിയുണ്ട്. ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാന്‍ താരം കൂടി ഫൈനലിന് യോഗ്യത നേടിയിട്ടുണ്ടെന്നുള്ളതാണത്. അര്‍ഷദ് നദീമാണ് ഫൈനലിന് യോഗ്യത നേടിയ പാകിസ്ഥാന്‍ താരം. ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവായ നദീം 85.16 മീറ്റര്‍ എറിഞ്ഞാണ് അവസാന അംഗത്തിനെത്തിയത്. എന്നാല്‍ നീരജിന്റെ പ്രധാന പ്രതിയോഗി 2017 ലെ ലോക ചാംപ്യന്‍ ജര്‍മനിയുടെ ജോഹന്നാസ് വെറ്ററാണ്. 

പക്ഷേ യോഗ്യതാ റൗണ്ടില്‍ നീരജിന്റെ അരികിലെത്താന്‍ ജര്‍മന്‍ താരത്തിനായിരുന്നില്ല. 85.64 മീറ്ററായിരുന്നു യോഗ്യതാ ഘട്ടത്തിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം. എന്നാല്‍ നിരവധി തലണ 90 മീറ്ററിലധികം എറിഞ്ഞിട്ടുണ്ട്. 

നീരജിന് വെല്ലുവിളിയാവുമെന്ന് കരുതപ്പെട്ട രണ്ട് പേര്‍, പോളണ്ടിന്റെ മാര്‍സിന്‍ ക്രുവോസികി (87.57 മി), റിയോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് ട്രിനിഡാഡിന്റെ കെഷ്റോണ്‍ വാല്‍ക്കോട്ട് (89.12 മീറ്റര്‍) എന്നിവര്‍ യോഗ്യതാ ഘട്ടത്തില്‍ പുറത്തായിരുന്നു. 

ലാത്വിയയുടെ അണ്ടര്‍ 20 ലോക ചാംപ്യന്‍ ഗാറ്റിസും ഗ്രാനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്ററും ഫൈനലിനില്ല. കാര്യങ്ങള്‍ നീരജിന് അനുകൂലമാണ്. 

 

Latest Videos
Follow Us:
Download App:
  • android
  • ios