സംഘാടകരുമായി ഒത്തുപോവാനാവില്ല; നവോമി ഒസാക ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി
ആദ്യറൗണ്ട് മത്സരശേഷം പത്രസമ്മേളനം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ സംഘാടകര്‍ 15,000 ഡോളര്‍ (ഏകദേശം 10 ലക്ഷം രൂപ) പിഴയിട്ടിരുന്നു. മാത്രമല്ല, ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താക്കുമെന്നുള്ള മുന്നറിയിപ്പും നല്‍കി.
പാരിസ്: ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി. ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ റുമേനിയയുടെ അന്ന ബോഗ്ദാനെ ഇന്നു നേരിടാനിരിക്കെയാണ് ജപ്പാനീസ് താരത്തിന്റെ പിന്മാറ്റം. ആദ്യറൗണ്ട് മത്സരശേഷം പത്രസമ്മേളനം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ സംഘാടകര്‍ 15,000 ഡോളര്‍ (ഏകദേശം 10 ലക്ഷം രൂപ) പിഴയിട്ടിരുന്നു. മാത്രമല്ല, ടൂര്‍ണമെന്‍ില്‍ നിന്ന് പുറത്താക്കുമെന്നുള്ള മുന്നറിയിപ്പും നല്‍കി.
മാനസികാരോഗ്യം സംരക്ഷിക്കാന്‍ വേണ്ടിയാണു പത്രസമ്മേളനം ഒഴിവാക്കുന്നതെന്നായിരുന്നു ഒസാകയുടെ വിശദീകരണം. മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് തനിക്ക് വലിയ സമ്മര്‍ദ്ദം അനുഭവപ്പെടാറുണ്ടെന്നും അതുകൊണ്ടാണ് മാധ്യമങ്ങളെ കാണേണ്ടതില്ലെന്നും തീരുമാനിച്ചതെന്നും താരം പറഞ്ഞു.
പിന്നാലെ, വാര്‍ത്താസമ്മേളനത്തില്‍ നിന്ന് മാറിനിന്നത് വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഒസാക ട്വറ്ററിലൂടെ വ്യക്തമാക്കി. മറ്റു താരങ്ങളുടെ ഏകാഗ്രത നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ടൂര്‍ണമെന്റിലെ രണ്ടാം സീഡായ ഒസാക പറഞ്ഞിരുന്നു.
എന്നാല്‍ മറ്റു പ്രമുഖ താരങ്ങള്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് ഫ്രഞ്ച് ഓപ്പണ്‍ സംഘാടകര്‍ ഒസാകയെ പ്രതിരോധിക്കാനെത്തി. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.