MTB Himachal Janjehli 2022 : എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ്; രണ്ടാംഘട്ടവും ആവേശം
2750 മീറ്റർ ഉയരത്തില്‍ വരെ ഇന്ന് മത്സരാർഥികള്‍ സൈക്കിള്‍ ചവിട്ടിയെത്തി എന്നതാണ് പ്രധാന സവിശേഷത
ഷിംല: രാജ്യത്തെ ഏറ്റവും മികച്ച മൗണ്ടന്‍ സൈക്ലിംഗ് താരങ്ങള്‍ മാറ്റുരയ്ക്കുന്ന പ്രഥമ എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി 2022ന്‍റെ (MTB Himachal Janjehli 2022) രണ്ടാംഘട്ടത്തില്‍ ഇന്ന്(ജൂണ്‍ 25) 48 താരങ്ങള്‍ 37 കിലോമീറ്റർ ദൂരം പിന്നിട്ടു. തണ്ടാപാനിയില്‍ നിന്ന് ജന്‍ജെഹ്ലി വരെയായിരുന്നു ഇന്നത്തെ മത്സരപാത. 2750 മീറ്റർ ഉയരത്തില്‍ വരെ ഇന്ന് മത്സരാർഥികള്‍ സൈക്കിള്‍ ചവിട്ടിയെത്തി എന്നതാണ് പ്രധാന സവിശേഷത.
ആദ്യഘട്ടം പോലെ തന്നെ തന്നെ രണ്ടാംഘട്ട മത്സരവും ആവേശമായിരുന്നു. ജൂണ്‍ 23നാണ് പ്രഥമ എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി 2022 ടൂര്‍ണമെന്‍റിന് തുടക്കമായത്. മൗണ്ടന്‍ സൈക്ലിംഗില്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ സൈക്കിളിസ്റ്റുമാർക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യവുമായാണ് പ്രഥമ എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി സംഘടിപ്പിച്ചിരിക്കുന്നത്. മൗണ്ടന്‍ ബൈക്കിംഗിന്‍റെ ലോക ഭൂപടത്തില്‍ ഹിമാചലിനെ മുഖ്യ സ്ഥാനത്തെത്തിക്കുകയും പരിപാടിയുടെ ലക്ഷ്യമാണ്.
ഹിമാലയന്‍ അഡ്വെഞ്ചര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ടൂറിസം പ്രൊമോഷന്‍ അസോസിയേഷനാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തില്‍ ഹിമാചല്‍ സര്‍ക്കാരും ടൂറിസം വകുപ്പും പങ്കാളികളാകുന്നുണ്ട്. നാല് ദിവസങ്ങളിലായി 175 കിലോമീറ്റര്‍ ദൂരമാണ് സൈക്കിളില്‍ മലനിരകളിലൂടെ താണ്ടേണ്ടത്. സമുദ്രനിരപ്പില്‍ നിന്ന് മൂവായിരത്തോളം മീറ്റര്‍ ഉയരത്തില്‍ വരെ മത്സരാര്‍ഥികള്‍ സൈക്കിളില്‍ ചുറ്റണം.
രണ്ടാംഘട്ട മത്സരത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിജയികള്‍
Under 16 Category
1st: Yugal Thakur
2nd: Vansh Kalia
3rd: Adhirath Waliya
U-19 category(Boys)
1st: Rajbir Singh Syan
2nd: Arpit Sharma
3rd: Kunal Bansal
U-19 Category (Girls)
1st: Divija Sood
2nd: Kyana Sood
A-19 Category
1st: Sunita Baronpa
2nd: Astha Dubey
U-23 Category(Boys)
1st: Prthviraj Singh Rathore
2nd: Aarush Upamanyu
3rd: Anish Dubey
U-35 Category(Boys)
1st: Rakesh Rana
2nd: Krishanvedra Yadav
3rd: Ramkrishan Patel
U-50 Category(Boys)
1st: Sunil Barongpa
2nd: Amit baiyan
A-50 Category
1st: Maheshwar Dutt
MTB Himachal Janjehli 2022: എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു