മോഡലൊന്നുല്ല, ഇത് നമ്മുടെ മീരാബായ് ചാനു; ചിത്രം ഏറ്റെടുത്ത് ആരാധകര്‍
മെഡല്‍ നേട്ടത്തിനുശേഷം രാജ്യത്ത് തിരിച്ചെത്തിയ മീരാബായ് ചാനുവിന് രാജ്യം അതിഗംഭീര വരവേല്‍പ്പ് നല്‍കുകയും ചെയ്തു. രാജ്യത്ത് തിരിച്ചെത്തിയശേഷം സ്വീകരണങ്ങളുടെയും അനുമോദനങ്ങളുടെയും തിരിക്കിലായിരുന്ന ചാനു ഇന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രം ആരാധകര്‍ ആഘോഷമാക്കി.
ഇംഫാല്‍: ടോക്യോ ഒളിംപിക്സിന്‍റെ ആദ്യ ദിനം തന്നെ ഭാരദ്വേഹനത്തില്‍ ഇന്ത്യക്ക് വെള്ളിത്തിളക്കം സമ്മാനിച്ച രാജ്യത്തിന്‍റെ ആഭിമാനമായത് മീരാബായ് ചാനുവാണ്. വെള്ളിയിലൂടെ ചാനു നല്‍കിയ തുടക്കം സമാപന ദിവസം സ്വര്‍ണത്തിലൂടെ നീരജ് ചോപ്ര കൂടുതല്‍ മധുരമുള്ളതാക്കിയപ്പോള്‍ ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍ വേട്ടയാണ് ടോക്യോയില്‍ കണ്ടത്.
മെഡല്‍ നേട്ടത്തിനുശേഷം രാജ്യത്ത് തിരിച്ചെത്തിയ മീരാബായ് ചാനുവിന് രാജ്യം അതിഗംഭീര വരവേല്‍പ്പ് നല്‍കുകയും ചെയ്തു. രാജ്യത്ത് തിരിച്ചെത്തിയശേഷം സ്വീകരണങ്ങളുടെയും അനുമോദനങ്ങളുടെയും തിരിക്കിലായിരുന്ന ചാനു ഇന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രം ആരാധകര്‍ ആഘോഷമാക്കി.
പരമ്പരാഗത വേഷമണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് ചാനു ഇന്ന് ആരാധകരുമായി പങ്കുവെച്ചത്. പരമ്പരാഗതവേഷം ധരിക്കാന്‍ എപ്പോഴും സന്തോഷം എന്ന തലക്കെട്ടോടെയാണ് ചാനു ചിത്രം പങ്കുവെച്ചത്.
ടോക്യോ ഒളിംപിക്സില്‍ വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായി ചാനു വെള്ളിത്തിളക്കം സ്വന്തമാക്കിയത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത് 202 കിലോ ഉയര്‍ത്തിയായിരുന്നു ചരിത്രനേട്ടം. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു.
ഭാരോദ്വഹനത്തിൽ രാജ്യത്തിന് വെള്ളി ലഭിക്കുന്നതും ഇതാദ്യം. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.