അടുത്ത ലക്ഷ്യം സ്വർണം, രാജ്യത്തിനായുള്ള മെഡൽ നേട്ടത്തിൽ സന്തോഷം: മീരബായ് ചാനു
മികച്ച പ്രകടനത്തിന് അമേരിക്കയിൽ നിന്നുള്ള കഠിന പരിശീലനം സഹായകരമായി. അടുത്ത ലക്ഷ്യം പാരീസിൽ സ്വർണം നേടുകയെന്നതാണെന്നും മീരബായ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു
ടോക്കിയോ: ടോക്കിയോ ഒളിംപിക്സിൽ രാജ്യത്തിനായി ആദ്യ മെഡൽ നേടാനായതിൽ സന്തോഷമെന്ന് ഭാരോദ്വഹന താരം മീരബായ് ചാനു. കഠിനാധ്വാനത്തിന്റെ പ്രതിഫലമാണ് ടോക്കിയോയിൽ ലഭിച്ചതെന്നും മികച്ച പ്രകടനത്തിന് അമേരിക്കയിൽ നിന്നുള്ള കഠിന പരിശീലനം സഹായകരമായെന്നും മീരബായ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
'ഇത് സ്വപ്ന സാക്ഷാത്കാരമാണ്. ഈ മെഡല്‍ രാജ്യത്തിനും എന്‍റെ യാത്രയില്‍ പ്രാര്‍ഥനകളുമായി കൂടെ നിന്ന 130 കോടി ഇന്ത്യക്കാര്‍ക്കും സമര്‍പ്പിക്കുന്നു. അടുത്ത ലക്ഷ്യം പാരീസിൽ നടക്കാൻ പോകുന്ന ഒളിംപിക്സിൽ സ്വർണം നേടുകയാണ്' എന്നും മീരാബായ് കൂട്ടിച്ചേർത്തു.
വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ മീരാബായ് ചാനു വെള്ളിത്തിളക്കം സ്വന്തമാക്കിയത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത് 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു.
ഭാരോദ്വഹനത്തിൽ രാജ്യത്തിന് വെള്ളി ലഭിക്കുന്നതും ഇതാദ്യം. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.
ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona