ഇന്ത്യക്ക് മേരി കോം പോലെ ഫിന്‍ലന്‍ഡിന് മിറ; ഒളിംപിക് ബോക്‌സിംഗില്‍ മെഡല്‍ നേടുന്ന പ്രായമേറിയ താരം
ഇന്ത്യയ്ക്ക് മേരി കോം പോലെ, അങ്ങനെയാണ് ഫിന്‍ലന്ഡിന് മിറാ പോട്ട്‌കോനന്‍. രണ്ടുകുട്ടികളുടെ അമ്മ. ഒളിംപിക് ചരിത്രത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ ബോക്‌സിങ് താരം. രാജ്യത്തിന്റെ അഭിമാനം.
ടോക്യോ: ഒളിംപിക്‌സില്‍ ബോക്‌സിങ്ങില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതാ താരമായിരിക്കുകയാണ് ഫിന്‍ലന്‍ഡ് താരം മിറ പോട്ട്‌കോനന്‍. ഈ ഒളിംപിക്‌സില്‍ ഫിന്‍ലണ്ടിന്റെ ആദ്യ മെഡലാണ് 40-കാരിയായ മിറ ഉറപ്പാക്കിയത്. വനിതകളുടെ ലൈറ്റ്‌വെയ്റ്റ് ഇനത്തില്‍ സെമി ഫൈനലില്‍ എത്തിയതോടെയാണിത്. ഇന്ത്യയ്ക്ക് മേരി കോം പോലെ, അങ്ങനെയാണ് ഫിന്‍ലന്ഡിന് മിറാ പോട്ട്‌കോനന്‍. രണ്ടുകുട്ടികളുടെ അമ്മ. ഒളിംപിക് ചരിത്രത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ ബോക്‌സിങ് താരം. രാജ്യത്തിന്റെ അഭിമാനം.
ഇപ്പോഴും മിറയുടെ കരുത്തിനും ആവേശത്തിനും ഒട്ടും കുറവില്ല. തുര്‍ക്കിയുടെ എസ്റ്റ യില്‍ഡിസിനെ പരാജയപ്പെടുത്തിയാണ് ടോക്യോയില്‍ ടോക്കിയോയില്‍ മിറ മെഡലുറപ്പിച്ചത്. ബോക്‌സിങ് താരങ്ങള്‍ വിരമിക്കുന്ന 28ാം വയസിലാണ് മിറ പരിശീലനം തുടങ്ങുന്നത്. അധികനാള്‍ നീണ്ടു നില്‍ക്കില്ലെന്ന് പറഞ്ഞവരോട് രാജ്യാന്തര മത്സരങ്ങളുടെ ഇടിക്കൂട്ടില്‍ നിന്ന് മറുപടി പറഞ്ഞു മിറ.
ലോകത്തെ എക്കാലത്തെയും മികച്ച ബോക്‌സറായ മൈവ ഹമാഡോച്ചേയെ റിയോയില്‍ പരാജയപ്പെടുത്തിയപ്പോള്‍ കിട്ടിയത് വെങ്കലം. അതാെരു വിരമിക്കല്‍ പോരാട്ടമെന്ന് ലോകം കരുതി. എന്നാല്‍ പ്രവചനങ്ങളെയും പ്രതീക്ഷകളെയും അതിജീവിച്ച് മിറ ഇടിക്കൂട്ടില്‍ തിരിച്ചെത്തി.
സാധാരണ ബോക്‌സിങ്ങില്‍ നാല്‍പതു വയസുകഴിഞ്ഞാല്‍ മത്സരിക്കാന്‍ പാടില്ലെന്ന നിയമം ഉണ്ട്. കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടക്കേണ്ട ഒളിംപിക്‌സ് മാറ്റിവച്ചതോടെയാണ് മിറയ്ക്ക് മല്‍സരിക്കാന്‍ അവസരം ലഭിച്ചത്.