Mexico Open 2022 : മെക്‌സിക്കോയിലും രാജാവായി റാഫേൽ നദാല്‍; 2022ലെ മൂന്നാം കിരീടം
2022ല്‍ നദാലിന്‍റെ മൂന്നാം കിരീടം കൂടിയാണിത്. ഈ വര്‍ഷം മെല്‍ബണ്‍ സമ്മര്‍ സെറ്റും ഓസ്‌ട്രേലിയന്‍ ഓപ്പണും നദാല്‍ നേടിയിരുന്നു.
മെക്‌സിക്കോ സിറ്റി: മെക്‌സിക്കൻ ഓപ്പൺ ടെന്നിസ് (Mexico Open 2022) കിരീടം റാഫേൽ നദാലിന് (Rafael Nadal). ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ (Cameron Norrie) നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് കിരീടം നേടിയത്. സ്കോർ 6-4, 6-4. 2022ൽ നദാലിന്‍റെ തുടർച്ചയായ മൂന്നാം കിരീടമാണ് മെക്‌സിക്കോയിലേത്. നദാലിന്‍റെ നാലാം മെക്‌സിക്കൻ ഓപ്പൺ കിരീടം കൂടിയാണ് ഇത്.
കരിയറില്‍ 91 കിരീടങ്ങളാണ് ഇതുവരെ നദാൽ ആകെ നേടിയത്. ഈ വര്‍ഷം മെല്‍ബണ്‍ സമ്മര്‍ സെറ്റും ഓസ്‌ട്രേലിയന്‍ ഓപ്പണും നദാല്‍ നേടിയിരുന്നു.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെ തോല്‍പ്പിച്ച് സ്‌പാനിഷ് താരമായ റാഫേല്‍ നദാല്‍ 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടം ആഘോഷിച്ചിരുന്നു. അഞ്ച് സെറ്റ് നീണ്ട പോരിലായിരുന്നു നദാലിന്‍റെ ജയം. അതും ആദ്യ രണ്ട് സെറ്റ് വഴങ്ങിയ ശേഷമുള്ള തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ. 20 കിരീടങ്ങള്‍ വീതമുള്ള സ്വിസ് ഇതിഹാസം ഫെഡറര്‍, സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് എന്നിവരെ പിന്തള്ളിയാണ് നദാല്‍ ഗ്രാന്‍ഡ്‌സ്ലാം പോരാട്ടത്തില്‍ ലീഡെടുത്തത്.