ബോക്‌സിംഗ് റിംഗില്‍ ഇടിയേറ്റുവീണ മെക്‌സിക്കന്‍ യുവ വനിതാ ബോക്‌സര്‍ക്ക് ദാരുണാന്ത്യം
അഞ്ച് ദിവസം മുമ്പ് കാനഡയുടെ 31കാരിയായ താരം മേരി പിയര്‍ ഹുലെയുമായുള്ള മത്സരത്തിനിടെ ഇടിയേറ്റ് താരത്തിന്റെ തലച്ചോറിന് ക്ഷതമേറ്റിരുന്നു.
മോണ്‍ട്രിയാല്‍: പ്രൊഫഷണല്‍ ബോക്‌സിംഗിനിടെ ഇടിയേറ്റ് മെക്‌സിക്കന്‍ വനിതാ ബോക്‌സര്‍ക്ക് ദാരുണാന്ത്യം. 18-കാരി ജീനറ്റ് സക്കറിയാസ് സപാറ്റയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് കാനഡയുടെ 31കാരിയായ താരം മേരി പിയര്‍ ഹുലെയുമായുള്ള മത്സരത്തിനിടെ ഇടിയേറ്റ് താരത്തിന്റെ തലച്ചോറിന് ക്ഷതമേറ്റിരുന്നു. പിന്നാലെ കോമയിലായിരുന്ന സപാറ്റ. കഴിഞ്ഞ ദിവസം മരണവാര്‍ത്തയും പുറത്തുവന്നു.
ഹുലെയുടെ തുടരെയുള്ള പഞ്ചുകള്‍ക്ക് പിന്നാലെ സപാറ്റ റഫറിയോട് തോല്‍വി സമ്മതിച്ചു. പിന്നാല ബോക്‌സിംഗ് റിംഗില്‍ നിലതെറ്റി വീഴുകയായിരുന്നു. ഉടന്‍ വൈദ്യപരിശോധന നടത്തി. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതിനിടെ പ്രൊഫഷനല്‍ ബോക്‌സിംഗ് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. തലയ്ക്ക് യാതൊരുവിധത്തിലുള്ള സംരക്ഷണ കവചവും ഇല്ലാതെയാണ് പ്രൊഫഷണല്‍ ബോക്‌സിംഗ് നടക്കുന്നത്.