മാരത്തണിലെ ലോക റെക്കോര്‍ഡിനുടമ, 24കാരന്‍ കെല്‍വിന്‍ കിപ്റ്റം കാര്‍ അപകടത്തില്‍ മരിച്ചു

കഴിഞ്ഞ ആഴ്ചയാണ് കിപ്റ്റമിന്‍റെ പ്രകടനം ലോക റെക്കോര്‍ഡായി വേള്‍ഡ് അത്ലറ്റിക്സ് അംഗീകരിച്ചത്.  രണ്ട് മണിക്കൂർ ഒരു സെക്കൻറിൽ താഴെ മാരത്തൺ പൂർത്തിയാക്കിയ ചരിത്രത്തിലെ ആദ്യ അത്ലറ്റാണ് 24 കാരനായ കിപ്റ്റം.

Marathon world record holder Kelvin Kiptum and Coach dies in car accident

നയ്റോബി: മാരത്തണിലെ ലോക റെക്കോര്‍ഡിനുടമയായ കെനിയന്‍ അത്‌ലറ്റ്  കെൽവിൻ കിപ്റ്റം വാഹനാപകടത്തിൽ മരിച്ചു. കെനിയയിലെ എൽഡോറെറ്റിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തിലാണ് കിപ്റ്റമും പരിശീലകനും മരിച്ചത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍  ഷിക്കാഗോ മാരത്തണില്‍ 2:00:35 റെക്കോര്‍ഡ് സമയം കൊണ്ട് ഓടിയെത്തിയാണ് കിപ്റ്റം ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.

കഴിഞ്ഞ ആഴ്ചയാണ് കിപ്റ്റമിന്‍റെ പ്രകടനം ലോക റെക്കോര്‍ഡായി വേള്‍ഡ് അത്ലറ്റിക്സ് അംഗീകരിച്ചത്.  രണ്ട് മണിക്കൂർ ഒരു സെക്കൻറിൽ താഴെ മാരത്തൺ പൂർത്തിയാക്കിയ ചരിത്രത്തിലെ ആദ്യ അത്ലറ്റാണ് 24 കാരനായ കിപ്റ്റം.

ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നിലേറ്റു, കളിക്കാരന് ദാരുണാന്ത്യം; ഞെട്ടിത്തരിച്ച് ആരാധകര്‍

ഇന്നലെ രാത്രി പ്രാദേശിക സമയം 11 മണിയോടെയാണ് അപകടം ഉണ്ടായത്. എൽഡോറെറ്റിലെ പരിശീലന ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ കെൽവിനും കോച്ച് ഗെർവൈസ് ഹക്കിസിമാനയും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മരത്തിലിടിക്കുകയായിരുന്നു. കെല്‍വിനായിരുന്നു ടോയോട്ട പ്രീമിയോ കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കെനിയന്‍ പൊലീസ് പറഞ്ഞു.

റോട്ടര്‍ഡം മാരത്തണ്‍ രണ്ടു മണിക്കൂറില്‍ താഴെ ഓടിയെത്താനുള്ള പരിശീലനത്തിലായിരുന്നു കിപ്റ്റം. 2022ലാണ് കിപ്റ്റം കരിയറിലെ ആദ്യ മാരത്തണില്‍ മല്‍സരിക്കുന്നത്. റുവാണ്ടയിൽ നിന്നുള്ള മുൻ പ്രൊഫഷണൽ അത്‌ലറ്റായിരുന്നു 36 കാരനായ ഹക്കിസിമാന, 5,000 മീറ്റർ മുതൽ ഹാഫ് മാരത്തൺ വരെയുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കിപ്റ്റമിന്‍റെ പരിശീലകന്‍റെയും അപ്രതീക്ഷിത വിയോഗത്തില്‍ വേള്‍ഡ് അത്‌ലറ്റിക്സ് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കോ നടുക്കം രേഖപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios