മനു ഭാകറിന് ഹാട്രിക് മെഡലില്ല! 25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനം, പുറത്തായത് കടുത്ത വെല്ലുവിളിക്ക് ശേഷം

ഫൈനല്‍ റൗണ്ടില്‍ 28 പോയിന്റാണ് താരത്തിന് നേടാന്‍ സാധിച്ചത്. 37 പോയിന്റ് നേടിയ ദക്ഷിണ കൊറിയക്കാണ് സ്വര്‍ണം.

manu bhaker finishes in fourth after fourth in 25 meter pistol

പാരീസ്: ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാകറിന് ഹാട്രിക് മെഡലില്ല. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ താരത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഫൈനല്‍ റൗണ്ടില്‍ 28 പോയിന്റാണ് താരത്തിന് നേടാന്‍ സാധിച്ചത്. 37 പോയിന്റ് നേടിയ ദക്ഷിണ കൊറിയക്കാണ് സ്വര്‍ണം. ഫ്രാന്‍സ് വെള്ളിയും ഹങ്കറി വെങ്കലവും നേടി. അവസാന സെറ്റില്‍ അഞ്ചില്‍ മൂന്ന് ഷൂട്ടിലും ഇന്ത്യന്‍ താരത്തിന് പിഴച്ചു. ഇതോടെയാണ് ഹംങ്കറി വെങ്കലം ഉറപ്പിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിന്നു മനു. എന്നാല്‍ മത്സരം പുരോഗമിച്ചതോടെ താഴേക്ക് വീണു.

ആദ്യ സെറ്റില്‍ രണ്ട് തവണ മാത്രമാണ് ഭാകറിന് ലക്ഷ്യം കാണാനായത്. രണ്ടാം സെറ്റില്‍ നാല് തവണ ലക്ഷ്യത്തിലെത്തിച്ച താരം നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അടുത്ത സെറ്റോടെ രണ്ടാം സ്ഥാനത്തെത്താനും ഭാകറിനായി. പിന്നീട് നാല് എലിമിനേഷനുകള്‍ പിന്നിട്ടപ്പോള്‍ വെങ്കല മെഡലിനുള്ള മത്സരം കളിക്കേണ്ടി വരികയായിരുന്നു. സെറ്റില്‍ രണ്ട് ഷോട്ട് മാത്രമാണ് താരത്തിന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചത്.

ആദ്യ പന്ത് തന്നെ ആഞ്ഞുവീശി, ഔട്ട്! അര്‍ഷ്ദീപ് സിംഗിനെ രൂക്ഷമായി നോക്കി നോക്കി രോഹിത് ശര്‍മ

അതേസമയം, ഒളിംപിക്‌സ് പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ലക്ഷ്യ സെന്‍ നാളെയിറങ്ങും. സെമി ഫൈനലില്‍ വിക്റ്റര്‍ എക്‌സല്‍സെനെയാണ് താരം നേരിടുക. നാളെ ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12 മണിക്കാണ് മത്സരം. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനാണ് ഡെന്‍മാര്‍ക്ക് താരമായ വിക്റ്റര്‍. പരസ്പരം അറിയാവുന്ന താരങ്ങളാണ് ഇരുവരും. വിക്റ്ററിന് കീഴില്‍ പരിശീലിക്കാന്‍ ലക്ഷ്യക്ക് അടുത്തിടെ സാധിച്ചിരുന്നു. ദുബായിലായിരുന്നു പരിശീലനം. എന്നാല്‍ നേര്‍ക്കുനേര്‍ കണക്കുകളിലേക്ക് വരുമ്പോള്‍ വലിയ മുന്‍തൂക്കമുണ്ട്. 

ഇരുവരും എട്ട് തവണ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ ഏഴ് തവണയും ലക്ഷ്യ പരാജയപ്പെട്ടു. 2022ല്‍ ജര്‍മ്മന്‍ ഓപ്പണ്‍ സെമിയില്‍ 21-13, 12-21, 22-20 എന്ന സ്‌കോറിന് ജയിച്ചതാണ് ലക്ഷ്യയുടെ ഏക വജിയം. കഴിഞ്ഞ തവണ അവര്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ വിക്റ്ററിനെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യക്ക് സാധിച്ചിരുന്നു. 2024 സിംഗപ്പൂര്‍ ഓപ്പണിലെ 32 റൗണ്ട് പോരാട്ടത്തില്‍ 21-13, 16-21, 21-13 എന്ന മാര്‍ജിനില്‍ ഡാനിഷ് താരം വിജയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios