ടേബിള്‍ ടെന്നിസില്‍ നിരാശ; മണിക ബത്ര മൂന്നാം റൗണ്ടില്‍ പുറത്ത്

ഓസ്ട്രിയയുടെ ലോക 17-ാം നമ്പര്‍ താരം സോഫിയ പൊള്‍ക്കനോവ നേരിട്ടുള്ള ഗെയിംമുകള്‍ക്കാണ് മണികയെ തകര്‍ത്തത്. സ്‌കോര്‍ 11-8, 11-2, 11-5, 11-7. ആദ്യ നാല് ഗെയിമുകളില്‍ തന്നെ മത്സരത്തില്‍ ഫലമുണ്ടായി.

Manika Batra lost to Polcanova by Straight Games in Table Tennis

ടോക്യോ: ഒളിംപിക് വനിതാ ടേബിള്‍ ടെന്നിസില്‍ ഇന്ത്യക്ക് നിരാശ. ഇന്ന് മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങിയ മണിക ബത്ര പുറത്തായി. ഓസ്ട്രിയയുടെ ലോക 17-ാം നമ്പര്‍ താരം സോഫിയ പൊള്‍ക്കനോവ നേരിട്ടുള്ള ഗെയിംമുകള്‍ക്കാണ് മണികയെ തകര്‍ത്തത്. സ്‌കോര്‍ 11-8, 11-2, 11-5, 11-7. ആദ്യ നാല് ഗെയിമുകളില്‍ തന്നെ മത്സരത്തില്‍ ഫലമുണ്ടായി.

വനിതാ വിഭാഗത്തില്‍ ശേഷിക്കുന്ന ഒരേയൊരു താരമായിരുന്നു മണിക. പുരുഷ വിഭാഗത്തില്‍ ശരത് കമലാണ് ശേഷിക്കുന്ന മറ്റൊരു താരം. ഇന്ന് നടന്ന മത്സരത്തില്‍ പോര്‍ച്ചുഗീസ് താരം തിയാഗോ അപൊളൊനിയയെ തോല്‍പ്പിച്ച ശരത് മൂന്നാം റൗണ്ടിലെത്തിയിരുന്നു. സ്‌കോര്‍ 2-11, 11-8, 11-5,9-11, 11-6, 11-9. ചൈനയുടെ മാ ലോങിനെയാണ് മൂന്നാം റൗണ്ടില്‍ ശരത് നേരിടുക. നിലവില്‍ മൂന്നാം റാങ്കുകാരാനാണ് ലോങ്.

ഇന്ന് നടന്ന പുരുഷ വിഭാഗം ടെന്നിസ് സിംഗിള്‍സില്‍ സുമിത് നഗാല്‍ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ലാക രണ്ടാം നമ്പര്‍ താരം റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നഗല്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 6-2 6-1. കേവലം ഒരു മണിക്കൂറും ആറ് മിനിറ്റും മാത്രമാണ് മത്സരം നീണ്ടുനിന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios