മലേഷ്യ ഓപ്പണ്‍: പ്രണോയ് രണ്ടാം റൗണ്ടില്‍, സായ് പ്രണീത്, സമീര്‍ വര്‍മ പുറത്ത്; യെമാഗുച്ചിക്കും അടിതെറ്റി

ആദ്യ ഗെയിം അനായാസം പ്രണോയ് നേടിയപ്പോള്‍ രണ്ടാം ഗെയിമില്‍ കടുത്ത പോരാട്ടം പുറത്തെടുത്ത ലൂയിസ് ഗെയിം സ്വന്തമാക്കി മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മൂന്നാം ഗെയിമില്‍ അവസാനം പ്രണോയ് തന്നെ ജയിച്ചു കയറി. ചൈനീസ് തായ്‌പേയിയുടെ ചോവു ടിന്‍ ചെന്‍ ആണ് രണ്ടാം റൗണ്ടില്‍ പ്രണോയിയുടെ എതിരാളി.

Malaysia Open: HS Prannoy advances, Sai Praneeth, Sameer Verma crashes out

ക്വാലാലംപൂര്‍: മലേഷ്യ ഓപ്പൺ ബാഡ്മിന്‍റണിൽ വമ്പന്‍ അട്ടിമറി. വനിതകളിൽ ലോക ഒന്നാം നമ്പറായ ജപ്പാൻ താരം അകാനെ യെമാഗൂച്ചി ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി. ഇന്തൊനേഷ്യൻ താരം ഗ്രിഗോറിയ മരിസ്കയാണ് യെമാഗൂച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് അട്ടിമറിച്ചത്. സ്കോർ 21-14,21-14. അതേസമയം, പുരുഷന്മാരിൽ ലോക ഒന്നാം നമ്പർ വിക്ടർ അക്സെൽസെൻ അനായാസം രണ്ടാം റൗണ്ടിൽ കടന്നു. ഫ്രഞ്ച് താരം ബ്രൈസ് ലെവർഡെസിനെയാണ് അക്സൽസെൻ തോൽപ്പിച്ചത്. സ്കോർ 22-20,21-7.

അതേസമയം, പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയ് മലേഷ്യയുടെ ഡാരന്‍ ലൂയിസിനെ കടുത്ത പോരാട്ടത്തില്‍ അതിജീവിച്ച് രണ്ടാം റൗണ്ടിലെത്തി. സ്കോര്‍ 21-14, 17-21, 21-18. നേരത്തെ ഇന്‍ഡോനേഷ്യന്‍ ഓപ്പണില്‍ സെമിയിലിത്തെയിരുന്ന പ്രണോയ്ക്കെതിരെ ആതിഥേയ താരം കടുത്ത പോരാട്ടമാണ് പുറത്തെടുത്തത്.

ലീ സീ ജിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി; ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശ്വസിക്കാം

ആദ്യ ഗെയിം അനായാസം പ്രണോയ് നേടിയപ്പോള്‍ രണ്ടാം ഗെയിമില്‍ കടുത്ത പോരാട്ടം പുറത്തെടുത്ത ലൂയിസ് ഗെയിം സ്വന്തമാക്കി മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മൂന്നാം ഗെയിമില്‍ അവസാനം പ്രണോയ് തന്നെ ജയിച്ചു കയറി. ചൈനീസ് തായ്‌പേയിയുടെ ചോവു ടിന്‍ ചെന്‍ ആണ് രണ്ടാം റൗണ്ടില്‍ പ്രണോയിയുടെ എതിരാളി.

അതിനിടെ പുരുഷ സിംഗിള്‍സിലെ ഇന്ത്യൻ പ്രതീക്ഷകളായിരുന്ന സായ് പ്രണീതും സമീർ വർമയും നിരാശപ്പെടുത്തി. ഇരുവരും ആദ്യറൗണ്ടിൽ തോറ്റ്പുറത്തായി. സമീര്‍ വര്‍മ ലോക എട്ടാം നമ്പര്‍ താരം മലേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയോട് തോറ്റപ്പോള്‍ പ്രണീത് ഇന്‍ഡോനേഷ്യയുടെ തന്നെ ആന്‍റണി സിനുസുകയോട് തോറ്റ് പുറത്തായി. വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ പി.വി.സിന്ധു നാളെ ആദ്യ റൗണ്ട് പോരാട്ടത്തിന് ഇറങ്ങും

Latest Videos
Follow Us:
Download App:
  • android
  • ios