മലേഷ്യ മാസ്റ്റേഴ്സ്: സിന്ധു, പ്രണോയ് ക്വാര്‍ട്ടറില്‍, കെന്‍റോ മൊമോട്ട പുറത്ത്
അതേസമയം, പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന പി കശ്യപും സായ് പ്രണീതും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.
ക്വാലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റൺ ടൂര്‍ണമെന്‍റില്‍ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പി വി സിന്ധു ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ചൈനീസ് താരം ഷാംഗ് യി മാനെ തോൽപിച്ചാണ് സിന്ധുവിന്‍റെ മുന്നേറ്റം. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്‍റെ ജയം. സ്കോർ 21-12, 21-10. ക്വാർട്ടറിൽ ചൈനീസ് തായ് പേയിയുടെ തായ് സു യിംഗാണ് സിന്ധുവിന്‍റെ എതിരാളി.
പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയ് ചൈനീസ് തായ്‌പേയിയുടെ വാങ് സു വൈയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലത്തി. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയിയുടെ ജയം. ലോക ഒന്നാം ന്മപര്‍ താരെ കെന്‍റോ മൊമോട്ടയെ തോല്‍പ്പിച്ചെത്തുന്ന ജപ്പാന്‍റെ കന്‍റാ സുനെയാമയാണ് ക്വാര്‍ട്ടറില്‍ പ്രണോയിയുടെ എതിരാളി.
തോമസ് കപ്പില്‍ ചരിത്രവിജയം നേടിയ മലയാളി താരങ്ങളോടുള്ള സര്‍ക്കാരിന്‍റെ അവഗണന തുടരുന്നു
അതേസമയം, പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന പി കശ്യപും സായ് പ്രണീതും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ഇന്‍ഡോനേഷ്യയുടെ ആന്‍റി സിനുസുകയോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു കശ്യപിന്‍റെ തോല്‍വി. സ്കോര്‍ 10-21, 15-21. സായ് പ്രണീത് ചൈനയുടെ ലി ഷെ ഫെങിനോട് നേരിട്ടുള്ള ഗെയിമുകളില്‍ അടിയറവ് പറഞ്ഞു. സ്കോര്‍ 14-21, 17-21.
പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്‍റെ കെന്‍റോ മൊമോട്ട ക്വാര്‍ട്ടറിലെത്താതെ പുറത്തായി. ജപ്പാന്‍റെ തന്നെ കന്‍റാ സുനെയാമയോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു മൊമോട്ടയുടെ തോല്‍വി. സ്കോര്‍ 21-15, 21-16.