ലോക പാരാ പവര്‍ലിഫ്റ്റിംഗ് ഓഷ്യാനിയ ചാംപ്യന്‍ഷിപ്പ്: മലയാളിയായ ജോബി മാത്യുവിന് ചരിത്ര നേട്ടം

ജനറല്‍ വിഭാഗത്തില്‍ 148 കിലോ ഉയര്‍ത്തി ലോകറാങ്കിങ്ങില്‍ ജോബി മാത്യൂ എട്ടാമതെത്തി. ഇതോടെ വരുന്ന ഏഷ്യന്‍ ഗെയിംസിലേക്ക് ജോബി യോഗ്യത നേടി., 2024 പാരിസ് ഒളിമ്പിക്‌സിലേക്കു യോഗ്യതാ മത്സരം കൂടിയായിരുന്നു ഇത്. 

Malayali Power Lifter Joby Mathew creates history in Oceania championship

സിയോള്‍: ലോക പാരാ പവര്‍ ലിഫ്റ്റിംഗ് ഓഷ്യാനിയ ചാംപ്യന്‍ഷിപ്പില്‍ മലയാളിയായ ജോബി മാത്യുവിന് (Joby Mathew) ചരിത്ര നേട്ടം. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ മെഡലാണ് ജോബി മാത്യൂ സ്വന്തമാക്കിയത്. ദക്ഷിണ കൊറിയയില്‍ നടന്ന ടൂര്‍ണമെന്റില്‍ ജോബി നാല് സ്വര്‍ണ മെഡലാണ് നേടിയത്. 

ആദ്യത്തെ അന്താരാഷ്ട്ര പവര്‍ ലിഫ്റ്റിംഗ് (Power Lifting) ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്താണ് ജോബി സ്വപ്ന തുല്യമായ നേട്ടം കൊയതത്. 59 കിലോഗ്രാമില്‍ മത്സരിച്ച ജോബി 140 കിലോയും 148 കിലോയും ഉയര്‍ത്തിയാണ് നേട്ടം സ്വന്തമാക്കിയത്. ഏഷ്യന്‍ ഗോള്‍ഡ് വിഭാഗത്തിലും ഓഷ്യാനിയ ഗോള്‍ഡ് വിഭാഗത്തിലും, ബെസ്റ്റ് ലിഫ്റ്റ് ഗോള്‍ഡ് വിഭാഗത്തിലും ടോട്ടല്‍ ലിഫ്റ്റ് ഗോള്‍ഡ് വിഭാഗത്തിലും ജോബി സ്വര്‍ണം നേടി. 

ജനറല്‍ വിഭാഗത്തില്‍ 148 കിലോ ഉയര്‍ത്തി ലോകറാങ്കിങ്ങില്‍ ജോബി മാത്യൂ എട്ടാമതെത്തി. ഇതോടെ വരുന്ന ഏഷ്യന്‍ ഗെയിംസിലേക്ക് ജോബി യോഗ്യത നേടി., 2024 പാരിസ് ഒളിമ്പിക്‌സിലേക്കു യോഗ്യതാ മത്സരം കൂടിയായിരുന്നു ഇത്. 

ഭാരത് പെട്രോളിയത്തില്‍ മാനേജര്‍ ആയ ജോബി മാത്യു ഫര്‍മാന്‍ ബാഷയുടെ കീഴിലാണ് പരിശീലിച്ചത്. കഴിഞ്ഞ ആറുമാസമായി ബാംഗ്ലൂരിലെ സായിലായിരുന്നു പരിശീലനം.

Latest Videos
Follow Us:
Download App:
  • android
  • ios