മലയാളി അത്‌ലറ്റ് പി യു ചിത്ര വിവാഹിതയാകുന്നു

500 മീറ്ററാണ് ചിത്രയുടെ പ്രധാന ഇനം. സൗത്ത് ഏഷ്യന്‍ ഗെയിംസ് (2016), ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും (2018) താരം സ്വര്‍ണം നേടിയിരുന്നു.

Malayali athlet P U Chitra getting married

പാലക്കാട്: ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരിയും മലയാളിയുമായ പി യു ചിത്ര വിവാഹിതയാകുന്നു. പോലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവുമായിട്ടുള്ള വിവാഹനിശ്ചയം കഴഞ്ഞു. നന്മാറ അന്താഴി വീട്ടില്‍ രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകനാണ്. വിവാഹ നിശ്ചയം വീടിനടുത്തുള്ള പാലക്കീഴ് ഭഗവതി ക്ഷേത്രത്തില്‍ നടന്നു. 

പാലക്കീഴ് ഉണ്ണിക്കൃഷ്ണന്‍- വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര. ബെംഗളൂരുവിലെ അത്ലറ്റിക് ക്യാംപില്‍ പരിശീലനം നടത്തുന്ന ചിത്ര കഴിഞ്ഞ ദിവസമാണ് വിവാഹം ഉറപ്പിക്കല്‍ ചടങ്ങിനായി എത്തിയത്. വിവാഹം ഡിസംബറില്‍ നടത്താനാണ് തീരുമാനം. റെയില്‍വേയില്‍ സീനിയര്‍ ക്ലാര്‍ക്ക് ആണ്.

പാലക്കാട് മുണ്ടൂര്‍ സ്വദേശിനിയായ ചിത്ര 2009 ലെ സംസ്ഥാന കായിക മേളയില്‍ 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. 2011 ല്‍ പൂന ആതിഥേയത്വം വഹിച്ച നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ 1500 മീറ്റര്‍, 3000 മീറ്റര്‍ ഓട്ടത്തില്‍ താരം സ്വര്‍ണം നേടി. തുടര്‍ന്ന് വന്‍ കുതിപ്പാണ് ചിത്ര തന്റെ കരിയറില്‍ നടത്തിയത്.

800, 1500 മീറ്ററാണ് ചിത്രയുടെ പ്രധാന ഇനം. ഗുവാഹത്തിയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസ് (2016), ഏഷ്യന്‍ ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പിലും (2018) താരം സ്വര്‍ണം നേടിയിരുന്നു. ഇതേ വര്‍ഷം തന്നെയാണ് ഏഷ്യന്‍ അത്‌ലറ്റിക്ക്‌സ് ചാമ്പ്യന്‍ഷിപ്പിലും 1500 മീറ്റര്‍ ഓട്ടത്തില്‍ താരം ഒന്നാമതെത്തിയത്. 

2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലും 2019 ദോഹ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യഷിപ്പില്‍ സ്വര്‍ണവും സ്വന്തമാക്കാന്‍ ചിത്രയ്ക്കായി. 2016 സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017ല്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും സ്വന്തമാക്കി.
 

2003 ഏകദിന ലോകകപ്പിലെ അതേ ജേഴ്‌സി? ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് പുത്തന്‍ കുപ്പായം; ടീസര്‍ പുറത്ത്- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios