കൊച്ചിയില്‍ 20000 പേര്‍ക്കിരിക്കാവുന്ന ഫുട്ബോൾ സ്റ്റേഡിയവുമായി ലോർഡ്സ് എഫ് എ

ഇരുപതിനായിരം പേർക്കിരിക്കാവുന്ന ഫിഫ സ്റ്റാൻഡേർഡ് സ്റ്റേഡിയം, ആറ് ബാഡ്മിന്റൺ കോർട്ട്, മൾട്ടി പർപ്പസ് സ്പോർട്സ് ഇൻഡോർ സ്റ്റേഡിയം എന്നിവയും പദ്ധതിയില്‍.

LORDS FA submits diffrent sports projects to state Govt

കൊച്ചി: കൊച്ചിയുടെ കായിക സ്വപ്‌നങ്ങൾക്ക് ചിറക് വിരിച്ചുകൊണ്ട് ലോർഡ്സ് എഫ് എ കൊച്ചിയുടെ വമ്പൻ പദ്ധതികൾ വരുന്നു.ഇന്ത്യ ആദ്യമായി വേദിയായ ഇന്‍റർനാഷണൽ സ്പോർട്സ് സമ്മിറ്റ് പരിപാടിയിലാണ് ലോർഡ്‌സ് എഫ് എ യുടെ പ്രഖ്യാപനം.

ഇരുപതിനായിരം പേർക്കിരിക്കാവുന്ന ഫിഫ സ്റ്റാൻഡേർഡ് സ്റ്റേഡിയം, ആറ് ബാഡ്മിന്റൺ കോർട്ട്, മൾട്ടി പർപ്പസ് സ്പോർട്സ് ഇൻഡോർ സ്റ്റേഡിയം, ഒളിമ്പിക് സൈസ് അക്വാറ്റിക് സെന്‍റർ, സ്കേറ്റിങ് പാർക്ക്, ക്രിക്കറ്റ്‌ നെറ്റ്സ്, ടെന്നീസ് കോർട്ട്, ഹൈ പെർഫോമൻസ് സെന്റർ, സി  ബി എസ് ഇ സ്കൂൾ, ഫൺ സിറ്റി, ഓഡിറ്റോറിയം എന്നിവയാണ് ലോർഡ്സ് ന്‍റെ പ്രൊജക്റ്റ്‌.

തഴഞ്ഞവർക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കി സര്‍ഫറാസ് ഖാന്‍, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ വെടിക്കെട്ട് സെഞ്ചുറി

1971 ൽ ആരംഭിച്ച ലോർഡ്സ് എഫ് എ സമീപ കാലത്ത് മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചത്. 2022-2023 സീസണിൽ കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച കേരള വനിതാ ലീഗിൽ അപരാജിത കുതിപ്പ് തുടർന്ന ഗോകുലം കേരള എഫ് സി യെ ഫൈനലിൽ പരാജയപെടുത്തി ചാമ്പ്യൻസ് ആയത് ഫുട്ബോൾ പ്രേമികളെ ഞെട്ടിച്ചിരുന്നു.

തുടർന്ന് ഇന്ത്യൻ വനിതാ ലീഗിലും മികച്ച പ്രകടനം കാഴ്ച വച്ചു. സംസ്ഥാന മത്സരത്തിലും നാഷണൽ ലെവൽ മത്സരത്തിലും ലോർഡ്സ് എഫ് എ യുടെ കളിക്കാർ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. കൊച്ചിയിൽ  ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേക പരിശീലന കേന്ദ്രവും പാവപെട്ട കുട്ടികൾക്ക് സൗജന്യ പരിശീലനവും ലോർഡ്സ് നല്‍കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios