ബ്രീട്ടീഷ് ഗ്രാന്‍ പ്രീയിൽ ലൂയിസ് ഹാമില്‍ട്ടണ് നാടകീയ ജയം
ഹാമിൽട്ടന്‍റെ കാറുമായി ഉരസിയ വെഴ്സ്റ്റാപ്പന് മത്സരത്തിൽ നിന്ന് ആദ്യ റൗണ്ടില്‍ തന്നെ പിന്മാറേണ്ടിവന്നു.
ലണ്ടന്‍: ഫോര്‍മുല വൺ ബ്രീട്ടീഷ് ഗ്രാന്‍ പ്രീയിൽ ലോക ചാംപ്യന്‍ ലൂയിസ് ഹാമില്‍ട്ടൺ ജേതാവായി.നാടകീയമായ മത്സരത്തിൽ മാക്സ് വെഴ്സ്റ്റാപ്പന്‍ തുടക്കത്തിലേ പുറത്തുപോയതാണ് ഹാമില്‍ട്ടണ് നേട്ടമായത്.
വാശിയേറിയ അവസാന റൗണ്ടില്‍ ഫെറാരിയുടെ ചാള്‍സ് ലെക്ലെര്‍ക്കിനെ മറികടന്നാണ് ഹാമില്‍ട്ടണ്‍ ജേതാവായത്. ഹാമിൽട്ടന്‍റെ കാറുമായി ഉരസിയ വെഴ്സ്റ്റാപ്പന് മത്സരത്തിൽ നിന്ന് ആദ്യ റൗണ്ടില്‍ തന്നെ പിന്മാറേണ്ടിവന്നു.
അപകടത്തിന് പിന്നാല മത്സരം നിര്‍ത്തിവച്ചു. ഹാമില്‍ട്ടന്‍റെ പിഴവ് എന്നാരോപിച്ച് റെഡ് ബുള്‍ രംഗത്തെത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
അതേസമയം ഡ്രൈവേഴ്സ് ചാപ്യന്‍ഷിപ്പില്‍ വെഴ്സ്പ്പാപ്പന്‍റെ ലീഡ് 8 പോയിന്‍റാക്കി ചുരുക്കാന്‍ ഹാമിൽട്ടന് കഴിഞ്ഞു. ജയത്തോടെ 25 പോയിന്‍റാണ് ഹാമിൽട്ടണ്‍ നേടിയത്.
Also Read: ഒളിംപിക്‌സ് മെഗാ ക്വിസ്: അഞ്ചാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം
ടോക്യോയില്‍ ഇന്ത്യ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും: അഭിനവ് ബിന്ദ്ര
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.