മൂക്കുത്തി ഒഴിവാക്കേണ്ട; ഫോര്‍മുല 1 മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ലൂയിസ് ഹാമില്‍ട്ടണ് ഇളവ്
തുടര്‍ച്ചയായി മൂക്കുത്തി അഴിച്ച് മാറ്റുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തീരുമാനം.
ബഹ്റിന്‍: ബഹ്റിന്‍ ഗ്രാന്‍ഡ് പ്രിക്സില്‍ ഫോര്‍മുല 1 ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ് പ്രത്യേക ഇളവ്. റേസ് കാറിനുള്ളില്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍മാര്‍ ആഭരണങ്ങള്‍ ധരിക്കാന്‍ പാടില്ലെന്ന നിയന്ത്രണത്തിനാണ് ലൂയിസ് ഹാമില്‍ട്ടണ് ഇളവ് ലഭിച്ചിരിക്കുന്നത്. മെഡിക്കല്‍ ഇളവുകള്‍ അനുസരിച്ചാണ് ഹാമില്‍ട്ടണ് മുക്കൂത്തി ധരിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. തുടര്‍ച്ചയായി മൂക്കുത്തി അഴിച്ച് മാറ്റുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തീരുമാനം. കഴിഞ്ഞ സീസണില്‍ എല്ലാ ആഭരണങ്ങളും നീക്കണമെന്ന് സംഘാടകര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. ഇതിനാണ് ഈ വര്‍ഷം മാറ്റമുണ്ടായിരിക്കുന്നത്.
ആഭരണങ്ങള്‍ സംബന്ധിയായ നിയമങ്ങളില്‍ മാറ്റമില്ലെന്നും അച്ചടക്കത്തില്‍ ഏത് പ്രായത്തിലും മാതൃകയാവാന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍മാര്‍ക്ക് കഴിയണമെന്നുമാണ് സംഘാടകര്‍ വിശദമാക്കുന്നത്. മെഴ്‌സിഡീസ് ഡ്രൈവറായ ഹാമില്‍ടണ്‍ ഏഴ് തവണ ലോകചാംപ്യന്‍, 103 ഫോര്‍മുല വണ്‍ വിജയങ്ങള്‍. 15 തുടര്‍സീസണുകളില്‍ ഒരു ജയമെങ്കിലും നേടിയ രണ്ട് താരങ്ങളില്‍ ഒരാള്‍ എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ്. മോട്ടോര്‍സ്പോര്‍ട്സ് മേഖലയില്‍ ചരിത്ര നേട്ടമാണ് ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയിട്ടുള്ളത്.
ഫോര്‍മുല വണ്ണിന്‍റെ ചരിത്രത്തിലെ ഒരേയൊരു കറുത്ത വര്‍ഗക്കാരനായ റേസ് ഡ്രൈവര്‍ കൂടിയാണ് ലൂയിസ് ഹാമില്ട്ടണ്‍. ലണ്ടനിലെ മോട്ടോക്‍ സ്പോര്‍ട്സ് മേഖലയില്‍ കറുത്ത വര്‍ഗക്കാരില്‍ നിന്നുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഹാമില്‍ട്ടണ്‍ കമ്മീഷന്‍ ലൂയിസ് ആരംഭിച്ചിരുന്നു. 2021ല്‍ മിഷന്‍ 44 എന്ന പേരില്‍ യുവജനങ്ങള്‍ക്കായി ചാരിറ്റി സംഘടനയും ലൂയിസ് ഹാമില്‍ട്ടണ്‍ ആരംഭിച്ചിരുന്നു. 36കാരനായ ലൂയിസ് ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്ണിലെ ഏഴാം ജയത്തോടെ മൈക്കല്‍ ഷൂമാര്‍ക്കറിനൊപ്പമെത്തിയിരുന്നു.