ഒളിംപ്യന്‍ മില്‍ഖാ സിംഗിന് കൊവിഡ്
വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചതോടെ മില്‍ഖാ സിംഗ് ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ പരിശോധനയ്‌ക്ക് വിധേയരാവുകയായിരുന്നു.
ദില്ലി: ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിന് കൊവിഡ്. ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് 'പറക്കും സിഖ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസം. 91കാരനായ മില്‍ഖാ സിംഗിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഭാര്യ നിര്‍മല്‍ കൗര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചതോടെ മില്‍ഖാ സിംഗ് ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ പരിശോധനയ്‌ക്ക് വിധേയരാവുകയായിരുന്നു.
മില്‍ഖാ സിംഗ് രാജ്യം കണ്ട ഏറ്റവും മികച്ച അത്‌ലറ്റാണ്. നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖാ സിംഗ് 1960ലെ റോം ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്‌ടമായത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിന്ന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ആദ്യ അത്‌ലറ്റുമാണ് (1958ല്‍). അതേവര്‍ഷം രാജ്യം പദ്‌മശ്രീ നല്‍കി ആദരിച്ചു.
ആശാനും ശിഷ്യന്‍മാരും ഒന്നിക്കുന്നു! ലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ പരിശീലിപ്പിക്കുക ദ്രാവിഡ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona