എന്‍ബിഎയിലെ എക്കാലത്തെയും മികച്ച സ്കോറര്‍; ലെബ്രോൺ ജെയിംസിന് ചരിത്രനേട്ടം

ഒക്ലഹോമ സിറ്റി തണ്ടറിനെതിരെ ലൊസ് ആഞ്ചലസ് ലേക്കേഴ്സ് കോര്‍ട്ടിലിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ലെബ്രോൺ  ജെയിംസിലായിരുന്നു. 36 പോയന്‍റ് അകലെയായിരുന്നു ജെയിംസിന് റെക്കോര്‍ഡിലേക്കുള്ള അകലം

LeBron James become the NBAs all-time leading scorer gkc

ലോസാഞ്ചല്‍സ്: എന്‍ ബി എയില്‍ ചരിത്രനേട്ടം സ്വന്തമാക്കി ലോസ് ആഞ്ചലസ് ലേക്കേഴ്സ് താരം ലെബ്രോൺ ജെയിംസ്. ഒക്ലഹോമ സിറ്റി തണ്ടറിനെതിരായ മത്സരത്തിന്‍റെ മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് പോയന്‍റ് നേടിയതോടെ 38,388 പോയന്‍റുമായി എന്‍ബിഎ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്കോറര്‍ എന്ന നേട്ടമാണ് ലോസ് ലെബ്രോൺ ജെയിംസ് സ്വന്തമാക്കിയത്.

38,387 പോയിന്‍റ് സ്വന്തമാക്കി എന്‍ ബി എയിലെ എക്കാലത്തെയും വലിയ ടോപ് സ്കോററായിരുന്ന കരീം അബ്ദുള്‍ ജബ്ബാറിനെ മറികടന്നാണ് ജെയിംസ് ചരിത്രം കുറിച്ചത്. മത്സരം കാണാനെത്തിയ കരീം അബ്ദുള്‍ ജബ്ബാറിനെ സാക്ഷി നിര്‍ത്തിയായിരുന്നു ജെയിംസിന്‍റെ നേട്ടം. ജെയിംസിന്‍റെ റെക്കോര്‍ഡ് നേട്ടത്തിന് സാക്ഷ്യം വഹിക്കാൻ ആരാധകരുടെ വൻ ഇടിയായിരുന്നു. 38 ലക്ഷം രൂപ വരെയായിരുന്നു മത്സരത്തിന്‍റെ ടിക്കറ്റ് നിരക്ക്.

ഒക്ലഹോമ സിറ്റി തണ്ടറിനെതിരെ ലൊസ് ആഞ്ചലസ് ലേക്കേഴ്സ് കോര്‍ട്ടിലിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ലെബ്രോൺ  ജെയിംസിലായിരുന്നു. 36 പോയന്‍റ് അകലെയായിരുന്നു ജെയിംസിന് റെക്കോര്‍ഡിലേക്കുള്ള അകലം. 20 സീസണ്‍ നീണ്ട കരിയറിനൊടുവില്‍ 1984ലാണ് കരീം അബ്ദുള്‍ ജബ്ബാര്‍ 38,387 പോയന്‍റുമായി എന്‍ ബി എയിലെ എക്കാലത്തെയും വലിയ ടോപ് സ്കോററായത്. 20 സീസണുകളിലായി 1410 മത്സരങ്ങള്‍ കളിച്ച ജെയിംസ് 39 വര്‍ഷത്തിനുശേഷമാണ് ജബ്ബാറിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ചരിത്രത്തില്‍ ഇടം നേടിയത്.

ചരിത്രനേട്ടം സ്വന്തമാക്കിയശേഷം കണ്ണീരണിഞ്ഞ ജെയിംസ് ഇതിഹാസതാരം കരീം അബ്ദുള്‍ ജബ്ബാറിന് മുന്നില്‍ ഈ നേട്ടം സ്വന്തമാക്കാനായതില്‍ അഭിമാനമുണ്ടെന്ന് വ്യക്തമാക്കി. ഇന്ത്യാന പേസേഴ്സിനെതിരായ കഴിഞ്ഞ ത്രില്ലര്‍ പോരില്‍ ജെയിംസ് 26 പോയന്‍റ്  നേടിയിരുന്നു. സീസണിൽ 30 പോയിന്‍റാണ് ജെയിംസിന്‍റെ ശരാശരി നേട്ടം.

കരിയറില്‍ നാല് തവണഎന്‍ബിഎ കിരീടം സ്വന്തമാക്കിയിട്ടുള്ള ജെയിംസ്, പുതിയ നേട്ടത്തിലൂടെ കോബി ബ്രയന്‍റിന്‍റെ നിഴലിന് പുറത്തു കടന്നുവെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios