കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ബാഡ്മിന്റണിലും ഇന്ത്യന്‍ ആധിപത്യം; ത്രില്ലര്‍ പോരില്‍ ലക്ഷ്യ സെന്നിന് സ്വര്‍ണം

ഇരുവരും നേര്‍ക്കുനേര്‍ വന്ന മൂന്ന് മത്സരങ്ങളിലും ജയം ലക്ഷ്യക്കായിരുന്നു. ആദ്യ ഗെയിം നേരിയ വ്യത്യാസത്തിലാണ് ലക്ഷ്യക്ക് നഷ്ടമായത്. എന്നാല്‍ രണ്ടാം ഗെയിമില്‍ അതിനുളള മറുപടി താരം നല്‍കി.

Lakshya Sen won gold in CWG 2022 badminton after beating Malaysian star

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് (CWG 2022) പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് (Lakshya Sen) സ്വര്‍ണം. മലേഷ്യയുടെ ങ് സേ യോംഗിനെയാണ് ത്രില്ലര്‍ പോരാട്ടത്തില്‍ ലക്ഷ്യ തോല്‍പ്പിച്ചത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ലക്ഷ്യ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. സ്‌കോര്‍ 19-21, 21-9, 21-16.

ഇരുവരും നേര്‍ക്കുനേര്‍ വന്ന മൂന്ന് മത്സരങ്ങളിലും ജയം ലക്ഷ്യക്കായിരുന്നു. ആദ്യ ഗെയിം നേരിയ വ്യത്യാസത്തിലാണ് ലക്ഷ്യക്ക് നഷ്ടമായത്. എന്നാല്‍ രണ്ടാം ഗെയിമില്‍ അതിനുളള മറുപടി താരം നല്‍കി. മുന്നാം ഗെയിമിലും ലക്ഷ്യ ആധിപത്യം തുടര്‍ന്നു. പാതിദൂരം പിന്നിടുമ്പോള്‍ 11-7ന് മുന്നിലായിരുന്നു. പിന്നീട് 15-9 ആക്ക് ലീഡുയര്‍ത്തി. അധികം വൈകാതെ മത്സരവും കയ്യിലാക്കി. 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലക്ഷ്യ സെന്നിന്റെ ആദ്യ സ്വര്‍ണമാണിത്. നേരത്തെ വനിഭാ വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. 
ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെ (Michelle Li) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു (PV Sindhu) സ്വര്‍ണം ചൂടിയത്. സ്‌കോര്‍: 21-15, 21-13. മിഷേല്‍ ലീയ്ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്റെ കന്നി സ്വര്‍ണമാണിത്. 

ഈ കോമണ്‍വെല്‍ത്തില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. ഈ ഗെയിംസില്‍ ഇന്ത്യയുടെ 56-ാം മെഡലാണ് സിന്ധുവിലൂടെ അക്കൗണ്ടിലെത്തിയത്. 20 സ്വര്‍ണം ഉള്‍പ്പെടെ 58 മെഡലുള്ള ഇന്ത്യ നാലാം സ്ഥാനത്താണ്. 

കൂടുതല്‍ മെഡല്‍ പ്രതീക്ഷ ഇന്ന് ഇന്ത്യക്കുണ്ട്. 66 സ്വര്‍ണവും 55 വെള്ളിയും 53 വെങ്കലവുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും 56 സ്വര്‍ണവും 59 വെള്ളിയും 52 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാമതും നില്‍ക്കുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios