ഒളിംപിക്‌സ് ബാഡ്മിന്റണ്‍: ലീഡ് നേടിയ ശേഷം അവിശ്വസനീയ തോല്‍വിയേറ്റുവാങ്ങി ലക്ഷ്യ സെന്‍, അക്‌സെല്‍സെന്‍ ഫൈനലില്‍
ആദ്യ ഗെയിമില്‍ 7-7ന് ഒപ്പമായിരുന്നു ഇരുവരും. ഇടവേളയ്ക്ക് പിരിയുമ്പോള്‍ 11-9ന് ലക്ഷ്യക്കായിരുന്നു മുന്‍തൂക്കം.
പാരീസ്: ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ ലക്ഷ്യ സെന്നിന് സെമി ഫൈനലില്‍ തോല്‍വി. നിലവിലെ ഒളിംപിക്‌സ് ചാംപ്യനും ലോക രണ്ടാം നമ്പറുമായ വിക്റ്റര്‍ അക്‌സെല്‍സെന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ലക്ഷ്യയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 22-20, 21-14. രണ്ട് ഗെയിമിലും വലിയ ലീഡെടുത്തതിന് ശേഷമാണ് ലക്ഷ്യ തോല്‍വി സമ്മതിച്ചത്. ലക്ഷ്യക്ക് വെങ്കല മത്സരത്തിനുള്ള പോര് ബാക്കിയുണ്ട്.
ആദ്യ ഗെയിമില്‍ 7-7ന് ഒപ്പമായിരുന്നു ഇരുവരും. ഇടവേളയ്ക്ക് പിരിയുമ്പോള്‍ 11-9ന് ലക്ഷ്യക്കായിരുന്നു മുന്‍തൂക്കം. പിന്നീട് 17-12ലേക്കും അവിടന്ന് 18-13ലേക്കും ലീഡുയര്‍ത്താന്‍ ലക്ഷ്യക്ക് സാധിച്ചു. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ നേടി ഡാനിഷ് സ്‌കോര്‍ 18-16ലെത്തിച്ചു. പിന്നീട് ലക്ഷ്യക്ക് മൂന്ന് ഗെയിം പോയിന്റുകള്‍ ലഭിച്ചു. എന്നാല്‍ സ്വയം വരുത്തിയ എററുകള്‍ തിരിച്ചടിയായി. ലക്ഷ്യയുടെ കയ്യിലുണ്ടായിരുന്നു ഗെയിം 20-22ന് വിക്റ്റര്‍ സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ 7-0 മുന്നിലായിരുന്നു ലക്ഷ്യ. പിന്നീട് 10-10ന് ഒപ്പമെത്തിക്കാന്‍ വിക്റ്ററിന് സാധിച്ചു. ഇടവേളയില്‍ ലക്ഷ്യക്ക് 11 പോയിന്റുണ്ടായിരുന്നു. പിന്നീട് ഡാനിഷ് താരത്തിന്റെ തിരിച്ചുവരവാണ് കണ്ടത്. തുടര്‍ച്ചയായി പോയിന്റുകള്‍ നേടിയ 13-17ന് വിക്റ്റര്‍ മുന്നിലെത്തി. മത്സരം സ്വന്തമാക്കാന്‍ പിന്നീട് വിക്റ്ററിന് അധികസമയം വേണ്ടി വന്നില്ല.
പത്ത് തലയാണ് അവന്, തനി രാവണൻ; ഹോക്കിയില്‍ ഇന്ത്യയുടെ രക്ഷകനായ ശ്രീജേഷിനെ വാഴ്ത്തി ആരാധകര്‍
ഒളിംപിക്‌സ് പുരുഷ വിഭാഗം ഹോക്കി ക്വാര്‍ട്ടറില്‍ ബ്രിട്ടനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍(42) തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍. നിശ്ചിത സമയത്ത് 10 പേരായി ചുരുങ്ങിയിട്ടും 1-1 സമനിലയില്‍ പിരിഞ്ഞ മത്സരത്തിനൊടുവിലായിരുന്നു പെനല്‍റ്റി ഷൂട്ടൗട്ട്. ഷൂട്ടൗട്ടില്‍ ബ്രിട്ടന്റെ രണ്ട് ഷോട്ടുകള്‍ തടുത്തിട്ട മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ആണ് ഇന്ത്യയുടെ വിരനായകനായത്. ഷൂട്ടൗട്ടില്‍ ഹര്‍മന്‍പ്രീത് സിംഗ്, സുഖ്ജീത് സിംഗ്, ലളിത് ഉപാധ്യായ്, രാജ്കുമാര്‍ പാല്‍ എന്നിവര്‍ ഇന്ത്യക്കായി ലക്ഷ്യം കണ്ടപ്പോള്‍ ജെയിംസ് ആല്‍ബെറിക്കും സാക്കറി വാലസിനും മാത്രമെ ബ്രിട്ടനായി ലക്ഷ്യം കാണാനായുള്ളു.