ജര്‍മ്മന്‍ ഓപ്പൺ ബാഡ്‌മിന്‍റണ്‍: ലോക ഒന്നാം നമ്പര്‍ വിക്‌ടര്‍ അക്സെൽസനെ അട്ടിമറിച്ച് ലക്ഷ്യ സെന്‍ ഫൈനലിൽ
അവസാന ഗെയിമിൽ 8-15, 16-16 എന്നീ സ്കോറില്‍ പിന്നിട്ടുനിന്ന ശേഷമാണ് ലക്ഷ്യയുടെ തിരിച്ചുവരവ്
മ്യൂണിക്: ജര്‍മ്മന്‍ ഓപ്പൺ (German Open Super 300) ബാഡ്‌മിന്‍റണിൽ ഞെട്ടിക്കുന്ന ജയവുമായി ലക്ഷ്യ സെന്‍ (Lakshya Sen) ഫൈനലിൽ. സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ അക്സെൽസനെ (Viktor Axelsen) ലക്ഷ്യ അട്ടിമറിച്ചു. മൂന്ന് ഗെയിം നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്‍റെ ജയം. സ്കോര്‍ 21-13, 14-21, 22-20.
അവസാന ഗെയിമിൽ 8-15, 16-16 എന്നീ സ്കോറില്‍ പിന്നിട്ടുനിന്ന ശേഷമാണ് ലക്ഷ്യയുടെ തിരിച്ചുവരവ്. ആദ്യമായാണ് അക്സെല്‍സനെ ലക്ഷ്യ തോൽപ്പിക്കുന്നത്. ഇന്ന് നടക്കുന്ന ഫൈനലിൽ തായ് താരം കുന്‍ലാവുത് വിതിദ്സരണിനെ ലക്ഷ്യ നേരിടും. BWF വേള്‍ഡ് ടൂര്‍ കരിയറിലെ നാലാം കിരീടമാണ് ലക്ഷ്യയുടെ ലക്ഷ്യം.