ബാഡ്മിന്‍റൺ പുരുഷ സെമിയിൽ ലക്ഷ്യ സെൻ-വിക്ടര്‍ അക്സൽസന്‍ പോരാട്ടം ഇന്ന്, മത്സരം കാണാനുള്ള വഴികള്‍; ഇന്ത്യൻ സമയം

ഈ വര്‍ഷം സിംഗപ്പൂര്‍ ഓപ്പണില്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. വിക്ടറിനെതിരെ ഒരു ഗെയിം നേടാന്‍ കഴിഞ്ഞെങ്കിലും മത്സരം തോറ്റു.

Lakhya Sen vs Viktor Axelsen Olympic Semi Final Live Updates, LIve Streaming Details, Head to Head Record

പാരീസ്: ഒളിംപിക്സ് ബാഡ്മിന്‍റൺ പുരുഷ വിഭാഗം സെമിയില്‍ ചരിത്രനേട്ടം കുറിക്കാന്‍ ലക്ഷ്യ സെൻ ഇന്നിറങ്ങും. നിലവിലെ ഒളിംപിക് ചാമ്പ്യൻ ഡെന്മാര്‍ക്കിന്‍റെ വിക്ടര്‍ അക്സല്‍സന്‍ ആണ് ലക്ഷ്യ സെന്നിന്‍റെ എതിരാളി. ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം തുടങ്ങുക. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം കാണാനാകും.

വിക്ടറിനെതിരെ ലക്ഷ്യക്ക് അത്ര മികച്ച റെക്കോര്‍ഡില്ല. ഇതുവരെ പരസ്പരം ഏറ്റമുട്ടിയ എട്ട് മത്സരങ്ങളില്‍ ഒരു തവണ മാത്രമാണ് ലക്ഷ്യക്ക് വിക്ടറിനെ മറികടക്കാനായത്. അതും 2022ലെ ജര്‍മന്‍ ഓപ്പൺ സെമിയിലാണ് ലക്ഷ്യ ഒന്നിനെതിരെ മൂന്ന് ഗെയിമുകളില്‍ വിക്ടറിനെ അട്ടിമറിച്ചത്.

ഈ വര്‍ഷം സിംഗപ്പൂര്‍ ഓപ്പണില്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. വിക്ടറിനെതിരെ ഒരു ഗെയിം നേടാന്‍ കഴിഞ്ഞെങ്കിലും മത്സരം തോറ്റു. എന്നാല്‍ പാരീസില്‍ വലിയ എതിരാളികളെ വീഴ്ത്തി ആത്മവിശ്വാസത്തിന്‍രെ നെറുകിലാണ് ലക്ഷ്യ സെന്നിപ്പോള്‍. ലോക മൂന്നാം നമ്പര്‍ താരം ജൊനാഥന്‍ ക്രിസ്റ്റിയെ വീഴ്ത്തിയ ലക്ഷ്യ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ചൗ തൈന്‍ ചെന്നിനെതിരെ ഒരു ഗെയിം പിന്നില്‍ നിന്നശേഷം തിരിച്ചടിച്ചാണ് സെമിയിലെത്തിയത്. അതുകൊണ്ട് തന്നെ വിക്ടര്‍ അക്സല്‍സനെതിരെ ലക്ഷ്യക്ക് വിജയം അസാധ്യമല്ല. പ്രീ ക്വാര്‍ട്ടറില്‍ മലയാളി താരം എച്ച് എസ് പ്രണോയിയെയും ലക്ഷ്യ സെന്‍ മറികടന്നിരുന്നു.

3 ഗ്രൗണ്ടുകൾ, 45 പരിശീലന പിച്ചുകൾ, ഒളിംപിക്സ് സ്വിമ്മിംഗ് പൂളിനോട് കിടപിടിക്കുന്ന പൂൾ; എന്‍സിഎ ഈ മാസം തുറക്കും

‍ഞായറാഴ്ച ജയിച്ചാല്‍ ലക്ഷ്യ സെന്‍ ഒളിംപിക്സ് ബാഡ്മിന്‍റണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്‍റണ്‍ താരമാവും. ഫൈനലില്‍ തോറ്റാലും ലക്ഷ്യ സെന്നിന് വെള്ളി മെഡല്‍ ഉറപ്പാണ്. നാളെ തോറ്റാലും ലക്ഷ്യ സെന്നിന് വെങ്കല മെഡല്‍ മത്സരത്തില്‍ കളിക്കാനാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios