Korea Open 2022: കൊറിയ ഓപ്പണ്‍: സിന്ധുവും ശ്രീകാന്തും സെമിയില്‍

സെമിയില്‍ സിന്ധുവിന് കടുത്ത എതിരാളിയാണ് കാത്തിരിക്കുന്നത്. രണ്ടാം സീഡായ കൊറിയയുടെ ആന്‍ സ്യുയോങ് ആണ് സെമിയില്‍ സിന്ധു നേരിടുക. ശനിയാഴ്ചയാണ് സെമി പോരാട്ടം. കഴിഞ്ഞ വര്‍ഷം സ്യുയോങിനോട് സിന്ധു രണ്ട് തവണ പരാജയപ്പെട്ടിരുന്നു.

Korea Open 2022:PV Sindhu, Kidambi Srikanth enter semi-final

സോള്‍: ഇന്ത്യയുടെ പി വി സിന്ധുവും കെ ശ്രീകാന്തും കൊറിയ ഓപ്പണ്‍ ബാഡ്മിന്‍റണ്‍(Korea Open 2022) സെമിയിലെത്തി. വനിതാ വിഭാഗം സിംഗിള്‍സില്‍ തായ്‌‌ലന്‍ഡിന്‍റെ ബുസാനന്‍ ഒങ്ബാമ്രുന്‍ഫാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധുവിന്‍റെ മുന്നേറ്റം. സ്കോര്‍ 21-10 21-16.

സെമിയില്‍ സിന്ധുവിന് കടുത്ത എതിരാളിയാണ് കാത്തിരിക്കുന്നത്. രണ്ടാം സീഡായ കൊറിയയുടെ ആന്‍ സ്യുയോങ് ആണ് സെമിയില്‍ സിന്ധു നേരിടുക. ശനിയാഴ്ചയാണ് സെമി പോരാട്ടം. കഴിഞ്ഞ വര്‍ഷം സ്യുയോങിനോട് സിന്ധു രണ്ട് തവണ പരാജയപ്പെട്ടിരുന്നു.

അതേസമയം പുരുഷ വിഭാഗത്തില്‍ ലോകചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവായ കെ ശ്രീകാന്ത് കൊറിയയുടെ സോണ്‍ വാനിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ തകര്‍ത്താണ് അവസാന നാലിലെത്തിയത്. സ്കോര്‍. 21-12 18-21 21-12. കൊറിയന്‍ താരത്തിനെതിരായ പോരാട്ടങ്ങളില്‍ 4-7 വിജയാധിപത്യമുണ്ടെങ്കില്‍ അവസാനം നടന്ന മൂന്ന് മത്സരങ്ങളിലും ശ്രീകാന്ത് തോറ്റിരുന്നു.

സെമിയില്‍ മൂന്നാം സീഡ് ഇന്‍ഡോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ ആണ് ശ്രീകാന്ത് നേരിടുക. കഴിഞ്ഞ മാസം നടന്ന സ്വിസ് ഓപ്പണിലെ ചാമ്പ്യനാണ് ക്രിസ്റ്റി.

നേരത്തെ ഡബിള്‍സിസല്‍ ഇന്ത്യയുടെ സാത്‌വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടരില്‍ തോറ്റു. കൊറിയന്‍ സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം അടിയറവ് പറഞ്ഞത്. സ്കോര്‍-20-22 21-18 20-22.

Latest Videos
Follow Us:
Download App:
  • android
  • ios